മുംബൈ: ഐ സി സി റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നോട്ട്. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട്.
ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിരാട് കോലി ഐസിസി ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നാലാം സ്ഥാനത്തും എത്തി. ഗില്‍ തന്നെയാണ് ഒന്നാമത്.പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.
826 റേറ്റിംഗ് പോയിന്റുമായാണ് ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 824 റേറ്റിംഗ് പോയിന്റുമായി ബാബര്‍ അസം രണ്ടാം സ്ഥാനത്തും 791 റേറ്റിംഗ് പോയിന്റുമായി കോലി മൂന്നാമതും നില്‍ക്കുന്നു.