നെയ്മറിന്റെ പരിക്ക് നിസാരമല്ല; മുംബൈ സിറ്റി-അൽ ഹിലാൽ മത്സരം കളിക്കാനിടയില്ല

യുറഗ്വായും ബ്രസീലും തമ്മിൽ നടന്ന ലോക കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനിടെ പരുക്കേറ്റ താരം നെയ്മാറിനു ശസ്ത്രക്രിയയും മാസങ്ങളോളം വിശ്രമവും വേണമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു

author-image
Hiba
New Update
നെയ്മറിന്റെ പരിക്ക് നിസാരമല്ല; മുംബൈ സിറ്റി-അൽ ഹിലാൽ മത്സരം കളിക്കാനിടയില്ല

സാവോപോളോ: യുറഗ്വായും ബ്രസീലും തമ്മിൽ നടന്ന ലോക കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനിടെ പരുക്കേറ്റ താരം നെയ്മാറിനു ശസ്ത്രക്രിയയും മാസങ്ങളോളം വിശ്രമവും വേണമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

അദ്ദേഹത്തിന്റെ ഇടതുകാൽ മുട്ടിനാണ് പരുക്കേറ്റത്. 44-ാം മിനിറ്റിൽ യുറഗ്വായുടെ നിക്കോളാസ് ഡി ലാ ക്രൂസുമായി പന്തിനായി മത്സരിക്കുന്നതിനിടെയാണ് പരുക്കേറ്റു വീണത്. പിന്നീട് നെയ്മർ സ്‌ട്രെച്ചറിലായിരുന്നു കളിക്കളം വിട്ടത്.

സൗദി ക്ലബ് അൽ ഹിലാലിന്റെ താരമായ നെയ്മാറിനു ക്ലബ് മത്സരങ്ങളും നഷ്ടമാകും. നവംബർ ആറിന് മുംബൈയിൽ ഏഷ്യൻ ചാംപ്യൻസ് ലീഗിൽ മുംബൈ സിറ്റി- അൽ ഹിലാൽ മത്സരവും നെയ്മാർ കളിക്കാനിടയില്ല.

neymar Al-Hilal Mumbai City