മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിനിടെ ഇടുപ്പിന് പരിക്കേറ്റ് സ്പാനിഷ് ഇതിഹാസ ടെന്നീസ് താരം റാഫേല്‍ നദാലിന് ആറു മുതല്‍ എട്ടാഴ്ചത്തേക്ക് വിശ്രമം നിര്‍ദ്ദേശിച്ച് വിദഗ്ധ സംഘം.
ബുധനാഴ്ച ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മത്സരം പൂര്‍ത്തിയാക്കിയ ശേഷം നദാലിനെ മെല്‍ബണിലെ ആശുപത്രിയില്‍ എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. താരം സ്‌പെയിനിലേക്ക് മടങ്ങും. നദാല്‍ യുഎസ് താരത്തോട് തോറ്റ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നിന്ന് പുറത്തായിരുന്നു.