സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറെ നിലനിർത്തി മുംബൈ. അവസാന ദിവസം പ്രഖ്യാപിച്ച റിടെയ്ൻഡ് ലിസ്റ്റിൽ അർജുനും ഇടം നേടി. അർജുൻ ടെംഡുൽക്കറിന്റെ കഴിഞ്ഞ ഐ പി എൽ സീസൺ അത്ര മികച്ചതായിരുന്നില്ല.
കഴിഞ്ഞ ലേലത്തിൽ 30 ലക്ഷത്തിന് ആണ് മുംബൈ ഇന്ത്യൻസ് അർജുനെ സ്വന്തമാക്കിയത്. ബൗളർ ആയ അർജുന് ഇത്തവണ എങ്കിലും ഐ പി എല്ലിൽ കഴിവ് തെളിയിക്കാൻ ആകും എന്നാകും സച്ചിന്റെ ആരാധകർ ആഗ്രഹിക്കുന്നത്. 22കാരനായ താരം അതിനു മുമ്പത്തെ സീസണിലും മുംബൈ ഇന്ത്യൻസിന് കളിച്ചിട്ടുണ്ട്.