അടുത്ത ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിന് പുത്തൻ പ്രതീക്ഷകളുമായി മോദി

ചൈനയിലെ ഹാങ്ങ്ചോയിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ 100 മെഡൽ എന്ന സ്വപ്നം പൂർത്തിയാക്കിയ കായികത്താരങ്ങളെ അനുമോദിച്ചുകൊണ്ട് ഡൽഹിയിൽ വച്ചു നടന്ന പരിപാടിയിൽ കായിക താരങ്ങൾക്കു അവരുടെ കരിയറിന്റെ ഉയർച്ചയ്ക്കു വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി.

author-image
Hiba
New Update

ഇത്തവണ താരങ്ങൾ തങ്ങളുടെ കഠിനധ്വാനം പ്രയത്നവും കൊണ്ട് 28 സ്വർണം അടക്കം 107മെഡലുകൾ നേടി നാലാം സ്ഥാനത്തയാണ് ഇന്ത്യൻ നേട്ടങ്ങൾ അവസാനിച്ചത്.ഇത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും വലിയ റെക്കോർഡ് നേട്ടമാണ്. ഏഷ്യൻ ഗെയിംസിന്റെ അടുത്ത സീസണിൽ രാജ്യം ഹാങ്ങ്ചോയിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഈ ഏഷ്യൻ ഗെയിംസിൽ 125 അത്‌ലറ്റുകൾ ഖേലോ ഇന്ത്യ പ്രോഗ്രാമിന്റെ ഉൽപ്പന്നങ്ങളായിരുന്നു, അവർ 40 മെഡലുകൾ നേടി. ഖേലോ ഇന്ത്യ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്ന് ഇത് കാണിക്കുന്നു. ഖേലോ ഇന്ത്യയ്ക്ക് കായിക രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാനായി."അത്‌ലറ്റുകൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായുള്ള എല്ലാ സഹായവും സർക്കാർ നൽകും.

ഇത്തവണ നിങ്ങൾ 100മെഡൽ നേടി. അടുത്ത തവണ നമ്മൾ ഈ റെക്കോർഡും പിന്നിലാക്കും. പാരീസ് ഒളിമ്പിക്സിനു ആത്മാർഥമായി പ്രായക്തനിക്കു. "ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത താരങ്ങളെ അനുമോദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണിവ. മാത്രമല്ല അടുത്ത 5 വർഷത്തിനുള്ളിൽ 3000 കോടി രൂപ ചിലവഴിച്ചു കായികത്താരങ്ങൾക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

narendra modi asian games