എംബാപ്പയുടെ ഷോർട്ടിലൂടെ പി എസ് ജി ഗ്രൂപ്പ്‌ എഫിൽ മുകളിലോട്ട്

എസി മിലാനിനെതിരെ വമ്പൻ വിജയവുമായി പി എസ് ജി. കഴിഞ്ഞ ബുധനാഴ്ച ന്യൂകാസിലിനെ 1-0 ന് തോൽപ്പിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിനെക്കാൾ രണ്ട് പോയിന്റിന് മുകളിലായി രണ്ടാം സ്ഥാനത്തായണ് ഇപ്പോൾ ആതിഥേയർ നിലകൊള്ളുന്നത്.

author-image
Hiba
New Update
 എംബാപ്പയുടെ ഷോർട്ടിലൂടെ പി എസ് ജി ഗ്രൂപ്പ്‌ എഫിൽ മുകളിലോട്ട്

എസി മിലാനിനെതിരെ വമ്പൻ വിജയവുമായി പി എസ് ജി. കഴിഞ്ഞ ബുധനാഴ്ച ന്യൂകാസ്റ്റിലിനെ 1-0 ന് തോൽപ്പിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിനെക്കാൾ രണ്ട് പോയിന്റിന് മുകളിലായി രണ്ടാം സ്ഥാനത്തായണ് ഇപ്പോൾ ആതിഥേയർ നിലകൊള്ളുന്നത്.

32-ാം മിനിറ്റിൽ ബോട്ടം കോർൺറിലേക്ക് എംബാപ്പെ തൊടുത്തുവിട്ട ഷോട്ടിലൂടെയാണ് മിലാനെതിരെയുള്ള ഫ്രഞ്ച് ചാമ്പ്യൻമാരുടെ സ്കോറിംഗ് ആരംഭിച്ചത്.

രണ്ടാം പകുതിയിൽ റാൻഡൽ കോലോ മുവാനി, ലീ കാങ്-ഇൻ എന്നിവർ ചേർന്ന് ടീമിന്റെ വിജയത്തിനായുള്ള മറ്റു മൂന്ന് പോയിന്റുകളും നേടി.
ഈ സീസണിൽ പിഎസ്‌ജിക്കും ഫ്രാൻസിനുമായി 13 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ എംബാപ്പെ, 17 കാരനായ വാറൻ സയർ-എമറി, മിലാൻ കീപ്പർ ആയ മൈക്ക് മൈഗ്‌നൻ എന്നിവരുടെ സഹായത്തോടു കൂടെയാണ് ഒരു മികച്ച കളി പുറത്തെടുത്തത്.

ലൂയിസ് എൻറിക്വെയുടെ ടീം 48-ാം മിനിറ്റിൽ തങ്ങളുടെ ലീഡ് ഇരട്ടിയാക്കിയെന്ന് കരുതി കളിയിൽ ആധിപത്യം പുലർത്താൻ ശ്രമിച്ചിരുന്നു.എന്നാൽ ഔസ്മാൻ ഡെംബെലെയുടെ മികച്ച കേളിംഗ് ഫിനിഷിൽ ടീമിന്റെ ആധിപത്യം സ്വപനം കണ്ട പിഎസ്ജിക്ക് തിരിച്ചിടയായി വീഡിയോ അസിസ്റ്റന്റ് റഫറി ബിൽഡ് അപ്പ് ഫൗൾ ആണെന്ന് തീരുമാനിച്ചു.

അഞ്ച് മിനിറ്റിന് ശേഷം ഡെംബെല ഉതിർത്ത സ്‌ട്രൈക്ക് മിലാൻ കീപ്പർ മൈഗ്നാൻ തടുത്തെങ്കിലും റീബൗണ്ടിൽ അത് കോലോ മുവാനി ടാപ്പുചെയ്‌ത് പി‌എസ്‌ജി തങ്ങളുടെ രണ്ടാമത്തെ ഗോൾ സ്കോർ ചെയ്യുകയും ചെയ്തു. പിന്നീട് സയർ-എമെറിയുടെ പകരക്കാരനായ ഇറങ്ങിയ ലീ തന്റെ മികച്ച ഷോർട്ടിലൂടെ ടീമിന്റെ വിജയം ഉറപ്പാക്കി.

ഈ സീസണിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്ന മിലാൻ, ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പ് എഫിൽ അവസാന സ്ഥാനത്താണ് നിലനിൽക്കുന്നത്.

 
 
 
psg kylian mbappe newcastle