ക്രിക്കറ്റ് ഇതിഹാസ താരം മഹേന്ദ്രസിങ് ധോണി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ക്ക് അത്രമേല്‍ ആവേശത്തിലാണ്.ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഐക്കോണിക് ബാറ്റ്‌സ്മാനുമായ ധോണി.
വാഹനപ്രേമികള്‍ക്ക് ബൈക്കുകളും കാറുകളും കലക്ട് ചെയ്യുന്ന താരമാണ് ധോണി.എന്നാല്‍ കാര്‍ഷിക മേഖലയില്‍ അദ്ദേഹത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ അല്പമെങ്കിലും ഒന്ന് അതിശയപ്പെടാതിരിയ്ക്കില്ല ആരാധകര്‍.
സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സ്വയം ഒരു ട്രാക്ടര്‍ ഓടിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്.
എന്നാല്‍ റാഞ്ചി ജാര്‍ഖണ്ഡിനു സമീപത്തെ അദ്ദേഹത്തിന്റെ ഫാംഹൗസ് നിന്നാണ് ഈ ദൃശ്യങ്ങള്‍ ഉളളത്.ഔട്ട്ലൈന്‍ഡ് എന്ന യൂട്യൂബ് ചാനലില്‍ ഇതിന്റെ പൂര്‍ണ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു.
ഫാം ഹൗസിനു സമീപത്തെ പ്രദേശത്ത് കാര്‍ഷിക ആവശ്യത്തിന് സ്ഥലം തയ്യാറാക്കുന്നതിനായി അദ്ദേഹം സ്വയം വാഹനം ഓടിക്കുന്നതാണ് ദൃശ്യത്തിനുള്ളത്. നിലം ഒരുക്കുന്നതിന് ആവശ്യമായ വ്യത്യസ്ത യന്ത്ര സാമഗ്രികള്‍ ഘടിപ്പിച്ച വിവിധ ദൃശ്യങ്ങളും വിഡിയോയില്‍ കാണാം.
അദ്ദേഹം ഉപയോഗിക്കുന്ന ഈ ട്രാക്ടറിനും ചില പ്രത്യേകതകളുണ്ട് .സ്വരാജ് 963 എഫ്ഇ ട്രാക്ടറാണ് അദ്ദേഹം കാര്‍ഷിക ആവശ്യത്തിനായി ഉപയോഗിക്കുന്നത്. കാര്‍ഷികമേഖലയിലെ ഏറ്റവും മികച്ച ട്രാക്ടര്‍ മോഡലാണ് ഇത്.
കോസ്റ്റ് ഇഫക്ടീവ് ട്രാക്ടറുകളില്‍ ഒന്നാം സ്ഥാനത്താണ് 963 എഫ്ഇ എന്ന മോഡല്‍. കരുത്തേറിയതും ഒരേസമയം ഇന്ധനക്ഷമത ഉയര്‍ന്നതുമായ മോഡല്‍ എന്‍ജിനാണ് 963 എഫ്ഇ മോഡലിലുള്ളത്. 3 സിലിണ്ടര്‍ 3478 സിസി എന്‍ജിനാണ് വാഹനത്തിലുള്ളത്.
60 എച്ച്പിയാണ് വാഹനത്തിന്റെ പരമാവധി കരുത്ത്. ഡിഫറന്‍ഷ്യല്‍ സിലിണ്ടറോടു കൂടിയ പവര്‍ സ്റ്റിയറിങ് യൂണിറ്റ് ഉണ്ടെന്നതും 963 എഫ്ഇ എന്ന മോഡലിനെ ഏറെ വ്യത്യസ്തമാക്കും.
ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയുള്ള വാഹനത്തിന് 12 ഫോര്‍വേഡ് ഗിയറുകളും 2 റിവേഴ്‌സ് ഗിയറും ഉണ്ട്.