ലോകകപ്പ് ആദ്യ സെമി ഫൈനലിനിടെ ഇന്ത്യയുടെ ബാറ്റിംഗ് ഐക്കൺ വിരാട് കോഹ്‌ലിക്ക് പേശി വലിവ് അനുഭവപെട്ടു. വ്യക്തിഗത സ്കോർ 80 പിന്നിട്ടതിനു ശേഷമായിരുന്നു അദ്ദേഹത്തിന് പ്രയാസം അനുഭവപ്പെട്ടത്.
ഇതിനിടെ റണ്ണെടുക്കാനായി ഓടിയ കോലി ക്രീസിൽ തിരിച്ചെത്തിയ ശേഷം നിൽക്കാൻ പോലും കഴിയാതെ ബാറ്റ് വലിച്ചെറിഞ്ഞു.അതിനു ശേഷം കിവീസ് താരങ്ങളിലൊരാൾ ആ ബാറ്റ് എടുത്ത് കോലിക്ക് കൊടുത്തു.
ഡ്രിങ്ക്സ് ബ്രേക്കിൽ കിവീസ് കളിക്കാർക്ക് കൊണ്ടുവന്ന വെള്ളക്കുപ്പി കോലി വാങ്ങി കുടുക്കുന്ന ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വയറലാണ്. 113 പന്തിൽ 117 റൺസ് നേടിയ കൊഹ്‌ലി ഇന്ത്യയെ ഫൈനലിൽ എത്തിക്കുകയും ചെയ്‌തതു.
"കിവികളുടെ ഈ പ്രവൃത്തിക്കെതിരെ വിമർശനം ഉയർത്തി മുൻ ഓസ്ട്രേലിയൻ താരം സൈമൺ ഒ ഡോണൽ രംഗത്തെത്തിയിട്ടുണ്ട്. ന്യൂസിലൻഡ് താരങ്ങൾ മാന്യന്മാർ തന്നെ, പക്ഷെ എതിർ ടീം 400 റൺസ് ലക്ഷ്യത്തിലെത്താൻ ഇരിക്കുമ്പോൾ അവരെ സഹായിക്കാൻ പോവേണ്ട കാര്യമില്ലായിരുന്നു" ഒ ഡോണൽ പറഞ്ഞു.
"കളിക്കളത്തിൽ എതിരാളികളോട് അത്രക്ക് മാന്യത കാട്ടുന്നതിനോട് എനിക്ക് യോജിപ്പില്ല. കളിയുടെ മാന്യതയൊക്കെ ശരിയാണ്. പക്ഷെ കോലി നിങ്ങളുടെ ബൗളർമാരെ തല്ലിച്ചതക്കുകയായിരുന്നു ആ സമയത്ത് എന്ന് ഓർക്കണമായിരുന്നു. ആ സമയം അങ്ങനെയൊരാളെ സഹായിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു" അദ്ദേഹം വ്യക്തമാക്കി.