ലഖ്നൗ വിടാന്‍ രാഹുല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ നിര്‍ണ്ണായകമായ കൂടുമാറ്റത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് നായകനും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ കെ എല്‍ രാഹുല്‍ ആര്‍സിബിയിലേക്ക് കൂടുമാറാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.

author-image
webdesk
New Update
ലഖ്നൗ വിടാന്‍ രാഹുല്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ നിര്‍ണ്ണായകമായ കൂടുമാറ്റത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്.

ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് നായകനും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ കെ എല്‍ രാഹുല്‍ ആര്‍സിബിയിലേക്ക് കൂടുമാറാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ തന്നെ ആര്‍സിബിയിലേക്ക് തിരിച്ചുവരാനുള്ള താല്‍പര്യം രാഹുല്‍ അറിയിച്ചതാണ്. കര്‍ണാടകക്കാരനായ രാഹുലിന്റെ ഹോം ടീമാണ് ആര്‍സിബി.

അതുകൊണ്ടുതന്നെ ആര്‍സിബിയില്‍ കളിക്കാന്‍ രാഹുലിന് വലിയ താല്‍പര്യമുണ്ടെന്നത് അദ്ദേഹം തന്നെ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രാഹുലിന്റെ കൂടുമാറ്റത്തിന്റെ നീക്കം അണിയറയില്‍ സജീവമാണെന്നാണ് പുറത്തുവരുന്ന വിവരം. ആര്‍സിബിയുടെ നിലവിലെ നായകന്‍ വിദേശ താരമായ ഫഫ് ഡുപ്ലെസിസാണ്. ഇന്ത്യക്കാരനായ നായകനെ പരിഗണിക്കാന്‍ ആര്‍സിബി ശ്രമിക്കുന്നുണ്ടെങ്കിലും അതിന് അനുയോജ്യനായ താരത്തെ ലഭിച്ചിട്ടില്ല.

എന്നാല്‍ രാഹുലിനെ ഒപ്പമെത്തിച്ചാല്‍ ആര്‍സിബിക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണാനാവും. അതുകൊണ്ടുതന്നെ ഈ നീക്കം ടീം ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ഇന്നത്തെ സൂപ്പര്‍ താര പദവിയിലേക്ക് രാഹുല്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലെ സുപ്രധാന താരമാണ്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കടക്കം രാഹുല്‍ പരിഗണിക്കപ്പെടുന്നുണ്ട്.

Latest News KL Rahul lucknow newsupdate ipl cricket