മഡ്രിഡ്: ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ സ്പാനിഷ് ഫുട്ബോള്‍ തലവന്‍ ലൂയിസ് റുബിയാലസ് അനുവാദമില്ലാതെയാണ് തന്നെ ചുംബിച്ചതെന്ന് ജെന്നിര് ഹെര്‍മോസോ.
വനിതാ ഫുട്ബോള്‍ ലോകകപ്പ് വിജയിച്ച് മെഡല്‍ സ്വീകരിക്കാനെത്തിയ സ്പെയിന് താരമായ ജെന്നിഫറിനെ റുബിയാലസ് ചുണ്ടില്‍ ചുംബിച്ചത് വന്‍ വിവാദമായിരുന്നു.
ഇതേ തുടര്‍ന്നാണ് ജെന്നിഫര്‍ ഹെര്‍മോസോ നിലപാട് വ്യക്തമാക്കിയത്. ഹെര്മോസെയുടെ അനുവാദത്തോടെയാണു ചുംബിച്ചതെന്നാണു റുബിയാലസ് നേരത്തേ അവകാശപ്പെട്ടിരുന്നത്.
'സംഭവം കൂടുതല്‍ വഷളാക്കാതിരിക്കാന്‍ നല്ല സമ്മര്‍ദമുണ്ട്. റുബിയാലസിന്റെ അവകാശവാദങ്ങളെല്ലാം തെറ്റാണ്. അദ്ദേഹം അനുവാദത്തോടെയല്ല എന്നെ ചുംബിച്ചത്.
ആ സമയത്ത് ലോകകപ്പ് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. റുബിയാലസിനെ പിന്തുണയ്ക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ എനിക്കു മേല്‍ വലിയ സമ്മര്‍ദമുണ്ട്.
ആരും എവിടെവച്ചും ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകരുതെന്ന് ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്. റുബിയാലസിന്റെ നീക്കം എന്നെ ശരിക്കും ഞെട്ടിച്ചു. അത് എനിക്കു നേരെയുള്ള അനാദരവായാണു തോന്നിയത്.' ഹെര്മോസെ പ്രതികരിച്ചു.
സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും, മന്ത്രിമാരും റുബിയാലസിനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ഫിഫ റുബിയാലസിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.