"വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ ഫുട്ബോളിനെ വികസിപ്പിക്കാൻ സാധിക്കും, ഏഷ്യൻ രാജ്യത്തിന്റെ പങ്കാളിത്തമില്ലാതെ കായിക മേഖല വികസിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല" പ്രമുഖ പരിശീലകൻ ആഴ്‌സൻ വെംഗർ പറഞ്ഞു.
ചൊവ്വാഴ്ച ഖത്തറിനെതിരായ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായാണ് മുൻ ആഴ്സണൽ മാനേജരുടെ പ്രോത്സാഹജനകമായ വാക്കുകൾ.
നിലവിൽ ഫിഫയുടെ ആഗോള ഫുട്ബോൾ വികസനത്തിന്റെ തലവനായ വെംഗർ തിങ്കളാഴ്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ആസ്ഥാനം സന്ദർശിക്കുകയും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഒരു കൂട്ടം അക്കാദമികളുടെ തലവന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
"ഞാൻ എപ്പോഴും ഇന്ത്യയോട് ആകൃഷ്ടനാണ്. ലോകത്ത് ഫുട്ബോൾ മെച്ചപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം. 1.4 ബില്യൺ വരുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യം ഫുട്ബോൾ ലോക ഭൂപടത്തിൽ ഇല്ല എന്നത് അസാധ്യമാണ്," വെംഗർ പറഞ്ഞു.