ഇഷാന്‍ കിഷനെ ടി20യില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

അഫ്ഗാനിസ്താനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പയില്‍ ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്താത്തതിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

author-image
Athira
New Update
ഇഷാന്‍ കിഷനെ ടി20യില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

അഫ്ഗാനിസ്താനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പയില്‍ ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്താത്തതിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇഷാന്‍ വ്യക്തിപരമായ കാര്യങ്ങളാല്‍ മാറിനിന്നിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങളില്‍ കാരണം വ്യക്തമാക്കി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
ഇഷാന്‍ ടീമിലില്ലാത്തത് സെലക്ഷന് ലഭ്യമല്ലാതെ വിട്ടുനിന്നതിനാലാണെന്നും, അച്ചടക്ക നടപടിയുടെ ഭാഗമായിട്ടല്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.

ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇഷാനോട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പിങ്ങില്‍ കെ എല്‍ രാഹുലില്ല. ഈ സാഹചര്യത്തില്‍ ടെസ്റ്റ് ടീമിലേക്കെത്താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച് മികവ് തെളിയിക്കാനാണ് ഇഷാനോട് ടീം ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 19 ന് സര്‍വീസസിനെതിരെ നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ജാര്‍ഖണ്ഡ് ടീമില്‍ കളിക്കാന്‍ ഇഷാന്‍ കിഷനുണ്ടാകുമെന്നാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇഷാനിന്റെ ലഭ്യതയെ കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

 

 

 

 

 

 

 

 

indian cricket sports news Latest News