ഇന്തോനേഷ്യന്‍ ഓപ്പണ്‍: ചരിത്രം രചിച്ച് ഇന്ത്യന്‍ സഖ്യം, പ്രണോയ് പുറത്ത്

ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്സെല്‍സണിനോട് പരാജയപ്പെട്ടതോടെ ഇന്ത്യന്‍ താരം എച്ച്.എസ് പ്രണോയിയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

author-image
Web Desk
New Update
ഇന്തോനേഷ്യന്‍ ഓപ്പണ്‍: ചരിത്രം രചിച്ച് ഇന്ത്യന്‍ സഖ്യം, പ്രണോയ് പുറത്ത്

ജക്കാര്‍ത്ത: ബാഡ്മിന്റണ്‍ ഇന്തോനേഷ്യ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ എത്തി. സെമിയില്‍ കാങ്-സിയോയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ എത്തിയത്.

ജക്കാര്‍ത്തയില്‍ നടന്ന മത്സരത്തില്‍ 17-21, 21-19, 21- എന്ന സ്‌കോറിന് ആയിരുന്നു വിജയം. ഇതോടെ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡി വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ഇവന്റിന്റെ പുരുഷ ഡബിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ജോഡിയായി.

കൊറിയന്‍ കോമ്പിനേഷനായ കാങ് മിന്‍ ഹ്യൂക്കും സിയോ സ്യൂങ് ജേയെയും ആദ്യ സെറ്റ് നേടി എങ്കിലും പിന്നീട് ഇന്ത്യന്‍ താരങ്ങള്‍ ശക്തമായി തിരിച്ചുവന്നു. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡ് ഫജര്‍ അല്‍ഫിയാന്‍, മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ എന്നിവരെ അട്ടിമറിച്ചിരുന്നു.

ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്സെല്‍സണിനോട് പരാജയപ്പെട്ടതോടെ ഇന്ത്യന്‍ താരം എച്ച്.എസ് പ്രണോയിയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പ്രണോയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ആക്സല്‍സെന്‍ തന്റെ പത്താം സൂപ്പര്‍ 1000 ഫൈനലില്‍ എത്തിയത്. പ്രണോയിയെ 21-15, 21-15 എന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെയോ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിംഗിനെയോ ആണ് ആക്സല്‍സണ്‍ ഇനി നേരിടുക.

 

 

 

Prannoy Chirag Satwik Indonesia Open 2023