ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണില്‍ കുതിപ്പ് തുടര്‍ന്ന് എച്ച്.എസ് പ്രണോയ്. ജപ്പാന്‍ താരം കോഡായി നരോക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മലയാളി താരം തോല്‍പ്പിച്ചത് (21-18,21-16).
സ്വാസ്തിക്- ചിരാഗ് സഖ്യവും സെമിയില്‍ കടന്നു. ഇന്തോനേഷ്യന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ സഖ്യത്തിന്റെ കുതിപ്പ്.
അതേസമയം ചൈനീസ് താരത്തോട് പൊരുതി കീഴടങ്ങുകയായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് കിടമ്പി ശ്രീകാന്ത് .ഒരു മണിക്കൂര്‍ ഒമ്പത് മിനിറ്റില്‍ 14-21, 21-14, 12-21 എന്ന സ്‌കോറിനാണ് ശ്രീകാന്ത് തോറ്റത്. ഇടയ്ക്ക് ചൈനീസ് താരം പരിക്കിന് ചികിത്സ തേടിയെങ്കിലും അത് കളിയെ ബാധിച്ചില്ല.
ലോക പത്താം നമ്പര്‍ താരമായ ലി ഷി ഫെംഗിനോടായിരുന്നു തോല്‍വി. ചൈനീസ് താരത്തോട് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു കീഴടങ്ങല്‍.41 മിനിട്ട് നീണ്ട മത്സരത്തിനൊടുവിലാണ് സ്വാസ്തിക്- ചിരാഗ് സഖ്യം ഇന്തോനേഷ്യന്‍ സഖ്യത്തെ തറപ്പറ്റിച്ച് വിജയം കൈയെത്തിപ്പിടിച്ചത്.