ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമായി; രണ്ട് മലയാളി താരങ്ങള്‍ സ്‌ക്വാഡില്‍

രണ്ട് മലയാളി താരങ്ങളാണ് സ്റ്റിമാക്കിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സഹല്‍ അബ്ദുല്‍ സമദ്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ കെപി രാഹുല്‍ എന്നീ രണ്ട് മലയാളി താരങ്ങളാണ് 26 അംഗ സ്‌ക്വാഡില്‍ ഇടം നേടിയിരിക്കുന്ന മലയാളി താരങ്ങള്‍.

author-image
Web Desk
New Update
ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമായി; രണ്ട് മലയാളി താരങ്ങള്‍ സ്‌ക്വാഡില്‍

ന്യൂഡല്‍ഹി: ഖത്തറില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.
26 അംഗ ടീമിനെ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് മലയാളി താരങ്ങളാണ് സ്റ്റിമാക്കിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സഹല്‍ അബ്ദുല്‍ സമദ്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ കെപി രാഹുല്‍ എന്നീ രണ്ട് മലയാളി താരങ്ങളാണ് 26 അംഗ സ്‌ക്വാഡില്‍ ഇടം നേടിയിരിക്കുന്ന മലയാളി താരങ്ങള്‍.

രാഹുലിന് പുറമെ ബ്ലാസ്റ്റേഴ്‌സിന്റെ ഇഷാന്‍ പണ്ഡിത, പ്രീതം കോട്ടാലും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ജനുവരി 13നാണ് ഗ്രൂപ്പ് ബിലെ ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ആസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക. ആസ്‌ട്രേലിയയ്ക്ക് പുറമെ ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലെ ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിന് ഇന്ത്യന്‍ ടീം അടുത്ത ശനിയാഴ്ച ദോഹയില്‍ എത്തും.

ഇന്ത്യ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ബി മത്സരം 2024 ജനുവരി 13 ന് ആസ്ട്രേലിയയ്ക്കെതിരെ അല്‍ റയ്യാനിലെ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ കളിക്കും. ശേഷം ജനുവരി 18 ന് അതേ വേദിയില്‍ ഉസ്ബെക്കിസ്ഥാനെ നേരിടും. ജനുവരി 23-ന് സിറിയയെ നേരിടാന്‍ സ്റ്റിമാക്കും സംഘവും അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലേക്ക് പോകും.

യോഗ്യത മത്സരങ്ങളിലെ പോലെ തന്നെ ഗ്രൂപ്പ് മത്സരങ്ങള്‍ക്കും ദോഹയിലുള്ള ഇന്ത്യന്‍ ആരാധകര്‍ പിന്തുണ നല്‍കണമെന്ന് കോച്ച് സ്റ്റിമാക്ക് ആവശ്യപ്പെട്ടു. പ്രതിരോധത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗൗരവമായി കാണുന്നുയെന്നും സ്റ്റിമാക്ക് കൂട്ടിചേര്‍ത്തു.

football Latest News asiacup newsupdate