അയര്‍ലന്‍ഡിനെതിരെ 33 റണ്‍സ് വിജയം; പരമ്പര നേടി ഇന്ത്യ

അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 33 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന്റെ ബാറ്റിംഗ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സില്‍ അവസാനിച്ചു.

author-image
Web Desk
New Update
അയര്‍ലന്‍ഡിനെതിരെ 33 റണ്‍സ് വിജയം; പരമ്പര നേടി ഇന്ത്യ

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 33 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന്റെ ബാറ്റിംഗ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സില്‍ അവസാനിച്ചു.

അയര്‍ലന്‍ഡിനായി ഓപ്പണര്‍ ആന്‍ഡ്രൂ ബാല്‍ബിര്‍നി 51 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. എന്നാല്‍, മറ്റുളളവര്‍ക്ക് തിളങ്ങാനായില്ല.

നേരത്തെ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയിരുന്നു. ഋതുരാജ് ഗെയ്ക്വാദ് (58) അര്‍ധ സെഞ്ചറി നേടി. 26 പന്തില്‍ 5 ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 40 റണ്‍സാണ് നാലാം നമ്പരിലിറങ്ങിയ സഞ്ജു സ്വന്തമാക്കിയത്.

യശസ്വി ജയ്വാള്‍ (11 പന്തില്‍ 18), തിലക് വര്‍മ (2 പന്തില്‍ 1 റണ്‍), റിങ്കു സിങ് (21 പന്തില്‍ 38) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ശിവം ദുബെ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി 2 വിക്കറ്റും മാര്‍ക് അദൈര്‍, ക്രെയ്ഗ് യങ്, ബെഞ്ചമിന്‍ വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടിയ അയര്‍ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ചരിത്ര വിജയം; വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി സ്‌പെയിന്‍

സിഡ്‌നി: വനിതാ ലോകകപ്പ് സ്‌പെയിന്‍ കിരീടം സ്വന്തമാക്കി. ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പെയിന്‍ കീഴടക്കി.

മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ഓള്‍ഗ കര്‍മോനയുടെ ഗോളിലാണ് സ്‌പെയിന്‍ മുന്നിലെത്തിയത്. വനിതാ ഫുട്‌ബോള്‍ ചരിത്രത്തിലെ സ്‌പെയിന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്.

കിരീട നേട്ടത്തോടെ ജര്‍മനിക്കു ശേഷം പുരുഷ, വനിതാ ലോകകപ്പുകള്‍ വിജയിക്കുന്ന ടീമായി സ്‌പെയിന്‍ മാറി.

india cricket ireland twenty20