ഇന്ത്യയുടെ ലങ്കാദഹനം! കിരീടത്തിലേക്ക് അനായാസ വിജയം

ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ കിരീടം ചൂടി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിനാണ് തകര്‍ത്തത്.

author-image
Web Desk
New Update
ഇന്ത്യയുടെ ലങ്കാദഹനം! കിരീടത്തിലേക്ക് അനായാസ വിജയം

 

കൊളംബോ: ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ കിരീടം ചൂടി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിനാണ് തകര്‍ത്തത്.

ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു.

ഏഷ്യാകപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഇന്ത്യക്കായി 23 റണ്‍സുമായി ഇഷാന്‍ കിഷന്‍, 27 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പുറത്താവാതെ നിന്നു.

ശുഭ്മാന്‍ ഗില്ലിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ഓപ്പണ്‍ ചെയ്യാനെത്തിയത് ഇഷാന്‍ കിഷന്‍ ആണ്. ആക്രമിച്ചു കളിച്ച ഇഷാന്‍ ഇന്ത്യയുടെ വിജയം എളുപ്പമാക്കി. മൂന്ന് ബൗണ്ടറിയടക്കം 18 പന്തില്‍ നേരിട്ട ഇഷാന്‍ 23 റണ്‍സെടുത്തു. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ 19 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത് ഗില്ലും.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ കുശാല്‍ പെരേരയെ ജസ്പ്രീത് ബുമ്ര വീഴ്ത്തി. ഫ്രണ്ട് ഫൂട്ടില്‍ ഡ്രൈവിന് ശ്രമിച്ച പെരേരയക്ക് പിഴച്ചു. പന്ത് അനായാസം വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളില്‍ എത്തി. പിന്നീടങ്ങോട്ട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.

മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ പതും നിസ്സങ്ക വീണു. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത നിസങ്കയെ മുഹമ്മദ് സിറാജ് ആണ് പുറത്താക്കിയത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു ക്യാച്ച്. ഇതോടെ എട്ട് റണ്‍സിന് രണ്ടെന്ന നിലയില്‍ ലങ്ക പരുങ്ങലിലായി.

തൊട്ടടുത്ത പന്തുകളില്‍ സധീര സമരവിക്രമയെയും ചരിത് അസലങ്കയെയും സംപൂജ്യരാക്കി മടക്കി സിറാജ് ലങ്കയെ തകര്‍ത്തു.

cricket india srilanka asia cup