കാര്യവട്ടത്ത് തിളങ്ങി ഗില്‍, ഏകദിന കരിയറിലെ രണ്ടാം സെഞ്ച്വറി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിളങ്ങി യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. ഏകദിന കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഗില്ലിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പിന്തുണ നല്‍കി.

author-image
Web Desk
New Update
കാര്യവട്ടത്ത് തിളങ്ങി ഗില്‍, ഏകദിന കരിയറിലെ രണ്ടാം സെഞ്ച്വറി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിളങ്ങി യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. ഏകദിന കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഗില്ലിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പിന്തുണ നല്‍കി.

രാജ്യാന്തര കരിയറിലെ 19ാം ഏകദിനം കളിക്കുന്ന ഗില്‍ 89 പന്തുകളില്‍ നിന്നാണ് സെഞ്ചറിയിലെത്തിയത്. 11 ഫോറും രണ്ടു സിക്‌സും സഹിതമാണിത്. വിരാട് കോലി 48 പന്തില്‍ അര്‍ധസെഞ്ചറിയും പൂര്‍ത്തിയാക്കി. അഞ്ച് ഫോറുകള്‍ സഹിതമാണ് കോലി അര്‍ധസെഞ്ചറിയിലെത്തിയത്.

കാര്യവട്ടത്തെ ആദ്യ രാജ്യാന്തര സെഞ്ച്വറി കൂടിയാണ് ശുഭ്മന്‍ ഗില്‍ സ്വന്തം പേരിലാക്കിയത്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ കോലി ഗില്‍ സഖ്യം സെഞ്ചറി കൂട്ടുകെട്ടും തീര്‍ത്തു. 94 പന്തില്‍ ഇതുവരെ 107 റണ്‍സാണ് ഇരുവരുടെയും സമ്പാദ്യം.

42 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. 49 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതമാണ് രോഹിത് 42 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍ രോഹിത് സഖ്യം 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 92 പന്തിലാണ് ഇരുവരും 95 റണ്‍സെടുത്തത്.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 31 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എന്ന നിലയിലാണ്. ഗില്‍ 100 റണ്‍സോടെയും കോലി 50 റണ്‍സോടെയും ക്രീസിലുണ്ട്.

 

india cricket srilanka gill