കൊളംബോ: ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം മുടക്കി വീണ്ടും മഴയെത്തി. പാകിസ്താന്റെ മറുപടി ബാറ്റിംഗിനിടെയാണ് മഴ പെയ്തത്. തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവച്ചു.
മത്സരം നിര്‍ത്തുമ്പോള്‍ പാകിസ്താന്‍ 11 ഓവറില്‍ 44 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
കോലിയും രാഹുലും ആറാടി! ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
കൊളംബോ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരേ പാകിസ്താന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. വിരാട് കോലിയും കെ.എല്‍.രാഹുലും സെഞ്ച്വറി നേടി.
ടീമില്‍ തിരിച്ചെത്തിയ രാഹുലിന്റെ സെഞ്ച്വറി ശ്രദ്ധേയമായി. രാഹുലും കോലിയും അവസാന ഓവറില്‍ ടീം സ്‌കോര്‍ 350 കടത്തി. പാകിസ്താനെതിരേ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.