ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ 3 മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ടി20 ക്യാപ്റ്റന്റെ റോളില്‍ ബുമ്രയുടെ ആദ്യ മത്സരമാണിത്.
ഇന്ത്യയ്ക്കായി റിങ്കു സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടി20 ടീമില്‍ അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍.
പ്ലേയിങ് ഇലവന്
ഇന്ത്യ: ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടന്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, രവി ബിഷ്ണോയ്
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിങ്, ആന്‍ഡ്രൂ ബാല്‍ബെര്‍ണി, ലോര്‍കന്‍ ടക്കര്‍, ഹാരി ടക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ് ഡോക്റെല്‍, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ് ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്