മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് ടീമില്‍ തിരിച്ചെത്തി.
ഓസ്ട്രേലിയ ലോകകപ്പിനുള്ള അതേ ടീമുമായാണ് ഓസ്ട്രേലിയ പരമ്പരയ്ക്ക് എത്തിയിരിക്കുന്നത്. മാത്യു ഷോര്‍ട്ട് ഏകദിനത്തില്‍ അരങ്ങേറും.
ടീം ഇന്ത്യ: ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, രവിന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ശാര്‍ദുല്‍ ഠാക്കുര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റിവന് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, പാറ്റ് കമിന്‍സ്, സീന്‍ ആബട്ട്, ആദം സാംപ.