ഡബ്ലിന്‍: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ അയര്‍ലന്‍ഡ് മൂന്നാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. കനത്ത മഴയില്‍ ടോസ് പോലും ഇടാന്‍ കഴിയാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഇന്ത്യ, പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ജസ്പ്രീത് ബുമ്രയാണ് പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റ്.
അതേസമയം, ഇന്ത്യ ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് ടൂര്‍ണമെന്റുകള്‍ക്ക് മുന്‍പ് കളിക്കേണ്ട അവസാന ട്വന്റി20 മത്സരമാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്.
പ്രഗ്നാനന്ദ-കാള്‍സന്‍ ഫൈനല്‍: രണ്ടാം ഗെയിമിലും സമനില, വ്യാഴാഴ്ച ടൈ ബ്രേക്കര്‍
ബാക്കു: ഫിഡെ ചെസ് ലോകകപ്പ് പ്രഗ്നാനന്ദ-കാള്‍സന്‍ ഫൈനലിലെ രണ്ടാം ഗെയിമിലും സമനില. ഇന്ത്യയുടെ പ്രഗ്‌നാനന്ദയും നോര്‍വേ താരം മാഗ്‌നസ് കാള്‍സനും 30 നീക്കങ്ങള്‍ക്കൊടുവിലാണ് സമനില അംഗീകരിച്ചത്. വ്യാഴാഴ്ച ടൈ ബ്രേക്കറില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും.
ബുധനാഴ്ച ഒരു മണിക്കൂറോളം മാത്രം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാള്‍സനും പ്രഗ്‌നാനന്ദയും സമനില അംഗീകരിച്ചത്. ചൊവ്വാഴ്ച നടന്ന ആദ്യ കളി 35 നീക്കങ്ങള്‍ക്കൊടുവിലായിരുന്നു സമനിലയില്‍ പിരിഞ്ഞത്.
ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്ഗ ഫൈനലുറപ്പിച്ചു.