തുടർജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ

ഏകദിന ലോകകപ്പിൽ ഇന്ത്യ -ബംഗ്ലാദേശ് മത്സരം വ്യാഴഴ്ച ഉച്ചയ്ക്ക്. തുടർച്ചയായി മൂന്ന് ജയം നേടിയ ഇന്ത്യ നാലാം ജയം ലക്ഷ്യമിട്ടാണ് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. ഇതുവരെ നാല് തവണയാണ് ഏകദിന ലോകകപ്പിൽ ഇന്ത്യയും ബംഗ്ലാദേശും നേർക്കുനേർ എത്തുന്നത്. ഇതിൽ മൂന്ന് തവണയും ജയം ഇന്ത്യക്കായിരുന്നു. എന്നാൽ ഒരു തവണ ഇന്ത്യയെ അട്ടിമറിക്കാൻ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ട്. 2007ലെ ഏകദിന ലോകകപ്പിലായിരുന്നു ഇത്.

author-image
Hiba
New Update
തുടർജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ

പൂനെ: ഏകദിന ലോകകപ്പിൽ ഇന്ത്യ -ബംഗ്ലാദേശ് മത്സരം വ്യാഴഴ്ച ഉച്ചയ്ക്ക്. തുടർച്ചയായി മൂന്ന് ജയം നേടിയ ഇന്ത്യ നാലാം ജയം ലക്ഷ്യമിട്ടാണ് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. ഇതുവരെ നാല് തവണയാണ് ഏകദിന ലോകകപ്പിൽ ഇന്ത്യയും ബംഗ്ലാദേശും നേർക്കുനേർ എത്തുന്നത്. ഇതിൽ മൂന്ന് തവണയും ജയം ഇന്ത്യക്കായിരുന്നു. എന്നാൽ ഒരു തവണ ഇന്ത്യയെ അട്ടിമറിക്കാൻ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ട്. 2007ലെ ഏകദിന ലോകകപ്പിലായിരുന്നു ഇത്.

ഇന്ത്യയുടെ പേരുകേട്ട നിരയാണ് അന്ന് ബംഗ്ലാദേശിന് മുന്നിൽ തകർന്നടിഞ്ഞത്. സൗരവ് ഗാംഗുലിയും വീരേന്ദർ സെവാഗുമായിരുന്നു ഓപ്പണർമാർ. രണ്ട് പേരും ലോക ക്രിക്കറ്റിൽ ഗംഭീര റെക്കോഡുള്ള ഓപ്പണർമാരാണ്. എന്നാൽ രണ്ട് പേർക്കും അന്ന് തിളങ്ങാനായില്ലെന്നതാണ് കൗതുകകരമായ കാര്യം. മത്സരത്തിൽ സെവാഗ് 2 റൺസെടുത്ത് പുറത്തായി. ഗാംഗുലി 129 പന്ത് നേരിട്ട് 66 റൺസ് നേടിയാണ് പുറത്തായത്.

സെവാഗ് കമന്റേറ്റായി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്, ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്റായിരുന്നു. ഇപ്പോൾ ഔദ്യോഗികമായ ചുമതലകളില്ല. റോബിൻ ഉത്തപ്പയായിരുന്നു മൂന്നാം നമ്പറിലുണ്ടായിരുന്നത്. വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്ന ഉത്തപ്പ 9 റൺസാണ് നേടിയത്. ഇപ്പോൾ അവ താരകനായി ഉത്തപ്പ പ്രവർത്തിക്കുന്നു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ നാലാം നമ്പറിലാണ് കളിച്ചത്. സച്ചിനെ മധ്യ നിരയിൽ കളിപ്പിക്കുകയെന്ന പരിശീലകൻ ഗ്രേഗ് ചാപ്പലിന്റെ മണ്ടൻ തീരുമാനമാണ് അന്ന് തിരിച്ചടിയായത്.

വെറും 7 റൺസാണ് സച്ചിന് നേടാനായത്. വിരമിച്ച ശേഷം മുംബൈ ഇന്ത്യൻസിന്റെ ഉപദേഷ്ടാവായി ഇടക്ക് പ്രവർത്തിക്കുമെങ്കിലും കൃത്യമായ റോൾ സച്ചിനില്ല. അഞ്ചാം നമ്പറിൽ രാഹുൽ ദ്രാവിഡാണ് കളിച്ചത്. ടീമിന്റെ നായകനും ദ്രാവിഡായിരുന്നു. 14 റൺസാണ് ദ്രാവിഡ് അന്ന് നേടിയത്. ഇന്ത്യയുടെ നായകൻ ദ്രാവിഡായിരുന്നു. ഇത്തവണ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ദ്രാവിഡാണുള്ളത്.

ഇത്തവണ ബംഗ്ലാദേശിനെ നാണംകെടുത്തി വിടേണ്ടത് ദ്രാവിഡിന്റെ അഭിമാന പ്രശ്നമാണ്. ആറാം നമ്പറിൽ യുവരാജ് സിങ്ങാണ് കളിച്ചത്. 47 റൺസുമായി ഭേദപ്പെട്ട പ്രക ടനം നടത്താൻ യുവിക്കായി. 3 ഫോറും 1 സിക്സും താരം പറത്തി. നിലവിൽ യുവരാജിന് മറ്റ് ഔദ്യോഗിക പദവികളില്ല. ഇന്ത്യയെ 2007ലെ ടി20 ലോകകപ്പ് കിരീടത്തിലേക്കും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലേക്കുമെത്തിക്കുന്നതിൽ യുവരാജ് നിർണ്ണായക പങ്കുവഹിച്ചു. വിക്കറ്റ് കീപ്പറായി എംഎസ് ധോണിയാണ് അന്ന് ഉണ്ടായിരുന്നത്. മൂന്ന് പന്ത് നേരിട്ട് ഡെക്കിനാണ് ധോണി പുറത്തായത്.

ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫികൾ സമ്മാനിച്ചാണ് ധോണി പിന്നീട് പടിയിറങ്ങിയത്. നിലവിൽ ഐപിഎല്ലിൽ സിഎസ് കെയുടെ നായകനാണ് ധോണി. അടുത്ത സീസണിലും സിഎസ്കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവുമെന്നുറപ്പ്. എട്ടാം നമ്പറിലിറങ്ങിയ ഹർഭജൻ സിങ് ഡെക്കി നാണ് പുറത്തായത്. ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഹർഭജന് ഔദ്യോഗികമായ സ്ഥാനങ്ങളൊന്നുമില്ല. അജിത് അഗാർക്കറും ഡെക്കിനാണ് പുറത്തായത്. മുൻ സൂപ്പർ പേസ് ഓൾറൗണ്ടറായിരുന്ന അഗാർക്കർ നിലവിൽ ഇന്ത്യയുടെ മുഖ്യ സെലക്ടറാണ്.

icc world cup India vs Bangladesh