ജീവന്‍മരണ പോരാട്ടം; ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ബുധനാഴ്ച

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് ചൊവ്വാഴ്ച കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ തുടക്കമാവുകയാണ്.

author-image
Web Desk
New Update
ജീവന്‍മരണ പോരാട്ടം; ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ബുധനാഴ്ച

കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് ബുധനാഴ്ച
കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ തുടക്കമാവുകയാണ്. രോഹിത് ശര്‍മയെയും സംഘത്തെയും സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണിത്. 
കാരണം 0-1നു പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഈ ടെസ്റ്റില്‍ ജയിച്ചേ തീരൂ.

രണ്ടാം ടെസ്റ്റിനെക്കുറിച്ചുള്ള പിച്ച് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കായിരുന്നു ഒന്നാം ടെസ്റ്റിന് വേദിയായത്. ഈ മല്‍സരത്തില്‍ പൊരുതാന്‍ പോലുമാവാതെയാണ് വെറും മൂന്നു ദിവസം കൊണ്ട് ഇന്ത്യ കീഴടങ്ങിയത്. ഇന്നിംഗ്സിനും 32 റണ്‍സിനുമാണ് ഇന്ത്യയെ സൗത്താഫ്രിക്ക കെട്ടുകെട്ടിച്ചത്. പേസ് ബൗളിംഗിനെ തുണച്ച പിച്ചില്‍ നാലു പേസര്‍മാരെയാണ് അവര്‍ പരീക്ഷിച്ചത്.

ഇന്ത്യയുടെ കഥ കഴിക്കാന്‍ ഈ നാലു പേര്‍ ധാരാളവുമായിരുന്നു.
സെഞ്ചൂറിയനിലേതിന് സമാനമായ അതിവേഗ പിച്ച് തന്നെയാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യയെ കാത്തിരിക്കുന്നതെന്നാണ് വിവരം. ഈ പിച്ചും പേസര്‍മാരെ തുണയ്ക്കുന്നതാണ്. പുല്ല് നിറഞ്ഞ ഇവിടുത്ത പിച്ചില്‍ പേസര്‍മാര്‍ക്കു നല്ല സ്വിങും ബൗണ്‍സുമെല്ലാം ലഭിക്കുകയും ചെയ്യും. പക്ഷെ ആദ്യ ടെസ്റ്റിലെ പിച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയൊരു സര്‍പ്രൈസ് കേപ്ടൗണിലെ പിച്ചിനുണ്ട്. അവസാനത്തെ രണ്ടു ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്കും ഈ പിച്ചില്‍ നിന്നും പ്രയോജനം ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇത് ഇന്ത്യക്ക് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
ടോസ് ലഭിക്കുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുന്നതായിരിക്കും കേപ്ടൗണില്‍ മികച്ച തീരുമാനം. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു പിച്ചില്‍ ഈര്‍പ്പമുള്ളതിനാലായിരുന്നു അദ്ദേഹം ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതു ക്ലിക്കാവുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ക്കൊപ്പം അരങ്ങേറ്റക്കാരനായ പ്രസിദ്ധ് കൃഷ്ണയും പേസ് ബൗളിങില്‍ അണിനിരക്കുകയായിരുന്നു. ഏക സ്പിന്നറുടെ റോള്‍ വെറ്ററന്‍ താരവും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനായിരുന്നു. പക്ഷെ രണ്ടാം ടെസ്റ്റില്‍ അശ്വിനു സ്ഥാനം നഷ്ടമായേക്കും. പകരം മറ്റൊരു സ്റ്റാര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാവും ഇലവനിലേക്കു വന്നേക്കുക.

Latest News cricket news test newsupdate india southafrica