2034 ഫിഫ ലോകകപ്പിലെ ചില മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാക്കണമെന്ന് നിര്‍ദേശം

2034 ഫിഫ ലോകകപ്പിലെ ചില മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനൊരുങ്ങി ഇന്ത്യ. ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ നടക്കുമെന്ന് ഉറപ്പായതോടെയാണ് ചില മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുന്ന കാര്യം ആലോചിക്കണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാണ്‍ ചൗബേ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്.

author-image
Web Desk
New Update
2034 ഫിഫ ലോകകപ്പിലെ ചില മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാക്കണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: 2034 ഫിഫ ലോകകപ്പിലെ ചില മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനൊരുങ്ങി ഇന്ത്യ. ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ നടക്കുമെന്ന് ഉറപ്പായതോടെയാണ് ചില മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുന്ന കാര്യം ആലോചിക്കണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാണ്‍ ചൗബേ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്.

48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ ആകെ 104 മത്സരങ്ങളാണുള്ളത്.
ഇതില്‍ 10 മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനുള്ള പദ്ധതിയാണിടുന്നത്.
2034 ലോകകപ്പിന് അവകാശവാദം ഉന്നയിച്ച ഏക രാജ്യമാണ് സൗദി അറേബ്യ. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി വരേണ്ടതുള്ളൂ.

india football Latest News news update 2034 fifa world cup AIFF