പാകിസ്ഥാനെ 'പറത്തി' ഇന്ത്യ; 228 റണ്‍സ് വിജയം; കുല്‍ദീപിന് അഞ്ച് വിക്കറ്റ്

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ കൂറ്റന്‍ വിജയവുമായി ഇന്ത്യ. 228 റണ്‍സിനാണ് ഇന്ത്യ, പാക്കിസ്ഥാനെ തകര്‍ത്തത്.

author-image
Web Desk
New Update
പാകിസ്ഥാനെ 'പറത്തി' ഇന്ത്യ; 228 റണ്‍സ് വിജയം; കുല്‍ദീപിന് അഞ്ച് വിക്കറ്റ്

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ കൂറ്റന്‍ വിജയവുമായി ഇന്ത്യ. 228 റണ്‍സിനാണ് ഇന്ത്യ, പാക്കിസ്ഥാനെ തകര്‍ത്തത്.

ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. 50 പന്തില്‍ 27 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. എട്ട് ഓവറുകള്‍ പന്തെറിഞ്ഞ കുല്‍ദീപ് വഴങ്ങിയത് 25 റണ്‍സ് മാത്രമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടി. ഞായറാഴ്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ചറി പ്രകടനങ്ങളുമായി ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.

രണ്ടാം ദിവസം കോലിയും കെ.എല്‍.രാഹുലും ചേര്‍ന്നായിരുന്നു സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഇരുവരും സെഞ്ചറി തികച്ചു പുറത്താകാതെ നിന്നു.

94 പന്തുകള്‍ നേരിട്ട വിരാട് കോലി 122 റണ്‍സാണെടുത്തത്. ഒന്‍പതു ഫോറും മൂന്നു സിക്‌സും താരം പറത്തി. ഏകദിന ക്രിക്കറ്റില്‍ 13,000 റണ്‍സെന്ന നേട്ടത്തിലും കോലിയെത്തി. 106 പന്തുകളില്‍ നിന്ന് രാഹുലിന്റെ നേടിയത് 111 റണ്‍സ്.

cricket india Asia Cup 2023 pakistan