ഇന്‍ഡോര്‍: ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനെതിരെ 6 വിക്കറ്റ് ജയം. 34 ബോളില്‍ 68 റണ്‍സ് എടുത്ത ജെയ്‌സ്വാളും 32 ബോളില്‍ പുറത്താവാതെ 63 റണ്‍സ് എടുത്ത ശിവം ദുബെയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 15.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം നേടി.
റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മയും, ജിതേഷ് ശര്‍മയും പുറത്തായി. വിരാട് കോലി 29 റണ്‍സും (16 ബോള്‍) റിങ്കു സിങ് 9 റണ്‍സും (9 ബോള്‍- നോട്ടൗട്ട്) എടുത്തു.
രണ്ടാം ട്വന്റി20യില്‍ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 57 റണ്‍സ് എടുത്ത മുഹമ്മദ് നയീബിന്റെ കരുത്തില്‍ അഫ്ഗാന്‍ 172 റണ്‍സ് എടുത്തെങ്കിലും പാഴായി. നജീബുല്ല നബി 23, കരിം ജനത് 20 റണ്‍സ് വീതം നേടി.
ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയിയും അക്‌സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ശിവം ദുബെ ഒരു വിക്കറ്റു വീഴ്ത്തി. 10 വിക്കറ്റ് നഷ്ടത്തിലാണ് 20 ഓവറില്‍ അഫ്ഗാന്‍ 172 റണ്‍സ് എടുത്തത്. അഫ്ഗാനിസ്ഥാന് വേണ്ടി കരീം ജനത് രണ്ടും ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.