ഉമ്രാന്‍ മാലിക്കിന്റെ ബൗളിംഗും രക്ഷിച്ചില്ല; ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

ഉമ്രാന്‍ മാലിക്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിനും അക്സര്‍ പട്ടേലിന്റെ രണ്ട് വിക്കറ്റ് നേട്ടത്തിനും ലങ്കയെ പിടിച്ചുകെട്ടാനായില്ല. രണ്ടാം ട്വിന്റി20യില്‍ ഇന്ത്യക്കെതിരെ ലങ്കക്ക് കൂറ്റന്‍ വിജയലക്ഷ്യം.

author-image
Shyma Mohan
New Update
ഉമ്രാന്‍ മാലിക്കിന്റെ ബൗളിംഗും രക്ഷിച്ചില്ല; ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

 

പൂനെ: ഉമ്രാന്‍ മാലിക്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിനും അക്സര്‍ പട്ടേലിന്റെ രണ്ട് വിക്കറ്റ് നേട്ടത്തിനും ലങ്കയെ പിടിച്ചുകെട്ടാനായില്ല. രണ്ടാം ട്വിന്റി20യില്‍ ഇന്ത്യക്കെതിരെ ലങ്കക്ക് കൂറ്റന്‍ വിജയലക്ഷ്യം.

207 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ലങ്ക ഉയര്‍ത്തിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 206 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ചരിത് അസലങ്ക, ദാസുന്‍ ഷനക എന്നിവരുടെ വെടിക്കെട്ടും ലങ്കയെ കാത്തു. അവസാന ഓവറുകളില്‍ ദാസുന്‍ ഷനകയുടെ വെടിക്കെട്ട് ഫിഫ്റ്റിയും ലങ്കക്ക് തുണയായി. 22 പന്തില്‍ 56 റണ്‍സെടുത്ത ഷനക പുറത്താകാതെ നിന്നു. കുശാല്‍ മെന്‍ഡിസ് 31 പന്തില്‍ 52 റണ്‍സ് നേടി. ചാഹലിനായിരുന്നു മെന്‍ഡിസിന്റെ വിക്കറ്റ്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണിന് പകരം ഇലവനില്‍ ഉള്‍പ്പെട്ട രാഹുല്‍ ത്രിപാഠിയുടെ അരങ്ങേറ്റ മത്സരമാണിന്ന്.

India Vs Sri Lanka 2nd T20I