വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20: സഞ്ജു ടീമില്‍, ഹാര്‍ദിക് ക്യാപ്റ്റന്‍

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തു.

author-image
Web Desk
New Update
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20: സഞ്ജു ടീമില്‍, ഹാര്‍ദിക് ക്യാപ്റ്റന്‍

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തു. അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ സംഘമാണ് 15 അംഗം ടീമിനെ തിരഞ്ഞെടുത്ത്.

സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്തി. യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവരും ആദ്യമായി ടീമില്‍ ഇടം പിടിച്ചു.

ഹര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. വിരാട് കോലിയും രോഹിത് ശര്‍മയും ടീമിലില്ല. സൂര്യകുമാര്‍ യാദവ് ആണ് വൈസ് ക്യാപ്റ്റന്‍.

ടീം അംഗങ്ങള്‍: ഇഷന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, യശസ്വി യാദവ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

കരീബിയനിലും ഫ്‌ലോറിഡയിലുമായി മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളാണുള്ളത്.

cricket India T20I squad West Indies Sanju Samson return