തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ 26ന് നടക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വിൽപന ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ചു. പേടിഎം ഇൻസൈഡർ ആപ്ലിക്കേഷൻ, പേടിഎം ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ ടിക്കറ്റ് ഓൺലൈനായി വാങ്ങാവുന്നതാണ്.
നേരിട്ടുള്ള ടിക്കറ്റ് വിൽപന ഇല്ല. 750, 2000, 5000, 10000 ~ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. വിദ്യാർഥികൾക്ക് 375 രൂപയ്ക്കു ടിക്കറ്റ് ലഭ്യമാണ്. 26ന് രാത്രി 7നാണ് മത്സരം ആരംഭിക്കുക.
വൈകിട്ട് 4 മണി മുതൽ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശിക്കാം. ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം നടി കീർത്തി സുരേഷ് നിർവഹിച്ചു. എം എൽ എ കടകംപള്ളി സുരേന്ദ്രൻ, കെസിഎ പ്രസിഡന്റ്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്.കുമാർ, ട്രഷറർ കെ. എം.അബ്‌ദുൽ റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.
കേരള വനിതാര ക്രിക്കറ്റ് ടീം ബ്രാൻഡ് അംബാസഡറായി കീർത്തി സുരേഷിനെ നിയമിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിന്നു മണിക്ക് കെസിഎ 5 ലക്ഷത്തിൻ്റെ ചെക്ക് കൈമാറി.