നിങ്ങൾക്ക് വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് മത്സരിക്കുക: റമീസ് രാജ

author-image
Hiba
New Update
നിങ്ങൾക്ക് വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് മത്സരിക്കുക: റമീസ് രാജ

അഹമ്മദാബാദിൽ നടന്ന ഏകദിന ലോകകപ്പ് മത്സരത്തിൽ ശനിയാഴ്ച്ച ഇന്ത്യ നടത്തിയ “ബാറ്ററിങ്ങിനെ” തുടർന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റമീസ് രാജ പാകിസ്ഥാൻ ടീമിനെതിരെ ആഞ്ഞടിച്ചു. 191 റൺസിന് നാണംകെട്ട് പാകിസ്ഥാൻ പുറത്തായിരുന്നു, അതിനുശേഷം രോഹിത് ശർമ്മയുടെ 86 റൺസ് ഇന്ത്യയെ ഏകദേശം 20 ഓവറുകൾ ശേഷിക്കെ ഏഴ് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു.

“വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് മത്സരിക്കുക. പാക്കിസ്ഥാന് അതും ചെയ്യാൻ കഴിഞ്ഞില്ല. ഏകദിന ലോകകപ്പിൽ ഇന്ത്യയോട് പാക്കിസ്ഥാന്റെ തുടർച്ചയായ എട്ടാം തോൽവിയാണിത്, അപമാനകരമായ റെക്കോർഡ് മറികടക്കാൻ പാകിസ്ഥാൻ ഒരു വഴി കണ്ടെത്തേണ്ടതുണ്ടെന്ന് രാജ ഐസിസി അവലോകന പോഡ്‌കാസ്റ്റിൽ പറഞ്ഞു.

“ഇത് ഒരു യാഥാർത്ഥ്യമാണ്, പാകിസ്ഥാൻ ജയിക്കാൻ എന്തെങ്കിലും ചെയ്യണം.പാകിസ്താനെ ചോക്കർമാർ' എന്ന് വിളിക്കാൻ കഴിയില്ല, കാരണം അതൊരു നല്ല ടാഗ് അല്ല. ഇതൊരു മെന്റൽ ബ്ലോക്കും സ്കിൽ ബ്ലോക്കും കൂടിയാണ്.”1992 ലോകകപ്പ് നേടിയ പാകിസ്ഥാൻ ടീമിലെ അംഗമായ രാജ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാക്ക് ടീം കടുത്ത സമ്മർദത്തിലൂടെയാണ് കടന്നുപോയതെന്ന് 61 കാരനായ അദ്ദേഹം സമ്മതിച്ചു, എന്നാൽ പാക്കിസ്ഥാൻ അതിനപ്പുറം ഉയരേണ്ടതുണ്ടെന്നും പറഞ്ഞു. നിങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ, 99 ശതമാനം ഇന്ത്യൻ ആരാധകരുള്ള അന്തരീക്ഷമായിരിക്കും അതെല്ലാം ഞാൻ മനസ്സിലാക്കുന്നു.എന്നാൽ നാലോ അഞ്ചോ വർഷമായി ബാബർ അസം ഈ ടീമിനെ നയിക്കുന്നു, അതിനാൽ നിങ്ങൾ അവസരത്തിനൊത്ത് ഉയരണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം സമ്മർദ്ദഘട്ടങ്ങളെ കൈകാര്യം ചെയ്യാൻ പാകിസ്ഥാൻ കളിക്കാരോട് ഇന്ത്യയുടെ പുസ്തകത്തിൽ നിന്ന് ഒരു ഇല എടുക്കാൻ രാജ അഭ്യർത്ഥിച്ചു.പാകിസ്ഥാനെതിരായ മത്സരത്തിൽ തങ്ങളുടെ സാനിധ്യം നിലനിർത്തിയതിന് ഇന്ത്യയ്ക്ക് തന്നെയാണ് ക്രെഡിറ്റ്, വികാരങ്ങളും പ്രതീക്ഷകളും നിലനിന്നിരുന്ന ഒരു മത്സരമായതിനാൽ ഇന്ത്യയ്ക്ക് ഇതൊരു എളുപ്പമുള്ള മത്സരമായിരുന്നില്ല അദ്ദേഹം വ്യക്തമാക്കി. രണ്ട് വിജയങ്ങളും നാല് പോയിന്റും നേടിയ പാകിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ കടക്കാനുള്ള ശ്രമത്തിലാണ്.

india icc world cup pakisthan Rameez Raja