ഹെലൈറ്റായി പാറ്റ് കമിന്‍സിന് വേണ്ടിയുള്ള മത്സരം

ഐപിഎല്‍ താര ലേലത്തില്‍ ഹൈലൈറ്റ് ആയി പാറ്റ് കമിന്‍സിനു വേണ്ടി ഹൈദരാബാദും ബാംഗ്ലൂരും നടത്തിയ മത്സരം. തുടക്കത്തില്‍ നിശ്ശബ്ദരായിരുന്ന ബാംഗ്ലൂര്‍, കമിന്‍സ് എത്തിയപ്പോഴാണ് ലേലത്തില്‍ സജീവമായത്.

author-image
Web Desk
New Update
ഹെലൈറ്റായി പാറ്റ് കമിന്‍സിന് വേണ്ടിയുള്ള മത്സരം

ദുബായ്: ഐപിഎല്‍ താര ലേലത്തില്‍ ഹൈലൈറ്റ് ആയി പാറ്റ് കമിന്‍സിനു വേണ്ടി ഹൈദരാബാദും ബാംഗ്ലൂരും നടത്തിയ മത്സരം. തുടക്കത്തില്‍ നിശ്ശബ്ദരായിരുന്ന ബാംഗ്ലൂര്‍, കമിന്‍സ് എത്തിയപ്പോഴാണ് ലേലത്തില്‍ സജീവമായത്. കയ്യില്‍ 23.5 കോടി രൂപയുണ്ടായിരുന്ന ബാംഗ്ലൂര്‍ 20.25 കോടി വരെ കമിന്‍സിനായി മുടക്കാന്‍ തയാറായിരുന്നു. എന്നാല്‍ മറുവശത്ത് വിളിച്ചുമുന്നേറിയ ഹൈദരാബാദ് 20.50 കോടി വീശി കമിന്‍സിനെ സ്വന്തമാക്കുകയായിരുന്നു.

14.50 കോടി രൂപയുമായെത്തിയ രാജസ്ഥാന്‍ റോയല്‍സ്, വെസ്റ്റിന്‍ഡീസിന്റെ റോവ്മാന്‍ പവലിനു വേണ്ടി മാത്രം മുടക്കിയത് 7.40 കോടി. ഡല്‍ഹി ക്യാപിറ്റല്‍സിനോട് മത്സരിച്ച് പവലിനെ സ്വന്തമാക്കിയതോടെ രാജസ്ഥാന്‍ തുടര്‍ന്നുള്ള ലേലത്തില്‍ അല്‍പമൊന്നു പിന്‍വലിയുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്‌സെയെ 5 കോടിക്കും ശ്രീലങ്കന്‍ പേസര്‍മാരായ നുവാന്‍ തുഷാരയെ 4.80 കോടിക്കും ദില്‍ഷന്‍ മധുഷങ്കയെ 4.60 കോടിക്കും മുംബൈയും ടീമിലെത്തിച്ചു.

ലേലത്തില്‍ മിന്നും താരമാകുമെന്ന് പ്രതീക്ഷിച്ച ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയെ അടിസ്ഥാന വിലയ്ക്ക് (1.50 കോടി) ഹൈദരാബാദ് സ്വന്തമാക്കിയതായിരുന്നു മറ്റൊരു ഹൈലൈറ്റ്.

ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഓള്‍റൗണ്ടറെ തേടിയെത്തിയ ഗുജറാത്ത്, 10 കോടി നല്‍കിയാണ് ഓസ്‌ട്രേലിയന്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണെ സ്വന്തമാക്കിയത്. അടുത്ത വര്‍ഷം മാര്‍ച്ച് 22നാണ് ഐപിഎലിനു തുടക്കമാവുക.

 

pat cummins Latest News newsupdate iplauction