ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രലിയ ഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അഹമ്മദാബാദിലെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയിലും നഗരത്തിലേക്കുള്ള വിമാന നിരക്കുകളിലും വന്‍ വര്‍ധന.
ഇതോടെ നിരവധി ആരാധകര്‍ക്ക് അവരുടെ യാത്രകളില്‍ മാറ്റം വരുത്തേണ്ടി വന്നു. മത്സരം കാണാന്‍ അഹമ്മദാബാദിലെത്താന്‍ 500 കിലോമീറ്ററിലധികം ഡ്രൈവ് ചെയ്യാന്‍ തീരുമാനിച്ചുവെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.
'ടിക്കറ്റിന് മാത്രമായി ഞാന്‍ 65,000 രൂപ അടച്ചു. താമസിക്കാന്‍ മുറികള്‍ ലഭിക്കത്തതുകൊണ്ടും വില കൂടിയതിനാലും ഞാന്‍ വണ്ടിയോടിച്ച് പോകാന്‍ തീരുമാനിച്ചു'- സിഇഒ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നില്‍ക്കുന്ന അഹമ്മദാബാദിലെ ഐടിസി നര്‍മദ ഹോട്ടലില്‍ കുറച്ച് മുറികള്‍ മാത്രമാണ് ഒഴിഞ്ഞ് കിടക്കുന്നത്. രാത്രി മാത്രം താമസിക്കാന്‍ 4 ലക്ഷവും 72, 000 ടാക്‌സും നല്‍കണം.
എന്നാല്‍ നവംബര്‍ 21 ന് ഹോട്ടലില്‍ താമസിക്കാന്‍ 11,000 രൂപയും 1,980 രൂപ ടാക്‌സിലുമുള്ള ഹോട്ടല്‍ മുറികള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. അഹമ്മദാബാദില്‍ ഹോട്ടല്‍ മുറികള്‍ ലഭിക്കാതെ വന്നതോടെ അയല്‍ നഗരങ്ങളും വഡോദര, ഗാന്ധിനഗര്‍, ഉദയ്പൂര്‍ തുടങ്ങിയ ഡ്രൈവ് ചെയ്യാവുന്ന സ്ഥലങ്ങളും ഹോട്ടല്‍ ഭക്ഷണങ്ങളിലും വിമാന നിരക്കുകളിലും വര്‍ധനവ് രേഖപ്പെടുത്തി.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാന നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം 21 നും 24നും ന്യൂഡല്‍ഹി-ഉദയ്പൂര്‍, മുംബൈ-വഡോദര തുടങ്ങിയ റൂട്ടുകളിലേക്ക് നേരിട്ടുള്ള വിമാനങ്ങളൊന്നും ലഭ്യമല്ല.