ഇന്ത്യ -പാക് മത്സരം കാണുന്നതിനായി ആശുപത്രികളിൽ തിരക്ക്

ക്രിക്കറ്റ്‌ ചരിത്രത്തിലെ ക്ലാസ്സിക്‌ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കാനിരിക്കെ ആവേശകടലായി മാറിയിരിക്കുകയാണ് അഹമ്മദാബാദ്.അവിടത്തെ ഹോട്ടൽ മുറികൾ മിക്കതും നിറഞ്ഞതും മറ്റുചിലത് നിരക്ക് 20 മടങ്ങ് കൂട്ടിയതും ആരാധകർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

author-image
Hiba
New Update

അതിനാൽ തന്നെ ഒരു രാത്രി താമസിക്കാൻ ആശുപത്രിമുറികൾ തിരക്കി വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.ചെക്ക് അപ്പ്‌ പാക്കേജിന്റെ ബുക്കിങ്ങുകളേ കുറിച്ചാണ് കൂടുതൽ അന്വേഷണം വരുന്നത്. മത്സരം കാണുവാനായി എത്തുന്നവർക്ക് ആശുപത്രിമുറികൾ നൽകരുതെന്ന് അഹമ്മദാബാദ് മെഡിക്കൽ അസോസിയേഷൻ ഹോസ്പിറ്റൽ അധികൃതരെ അറിയിച്ചിട്ടുണ്ട്.

1947ൽ രണ്ട് രാജ്യങ്ങളായി പിരിഞ്ഞതിന് ശേഷം ഇരുവരും തമ്മിൽ 3തവണ യുദ്ധമുഖത്ത് ഏറ്റുമുട്ടിയിട്ടുണ്ട്. 2008ൽ ഉണ്ടായ മുംബൈ ഭീകരക്ര മാണത്തിനു ശേഷം ഇരുവരുംതമ്മിലുള്ള ബന്ധമുലഞ്ഞു.

ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും മൾട്ടി ടീം ഇവെന്റുകളിൽ മാത്രമാണ് ഇപ്പോൾ മത്സരിക്കാറുള്ളത്. തങ്ങളുടെ ടീം അയൽ രാജ്യത്തെ തോല്പിക്കുന്നത് കാണുവാൻ ഇരു ഭാഗത്തുമുള്ള ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.

മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റു തീർന്നിട്ടിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് വില്പന ആരംഭിച്ചു 1 മണിക്കൂറിനുള്ളിൽ തന്നെ ടിക്കയറ്റുകൾ കഴിഞ്ഞു. ഇതേസമയം ടിക്കറ്റിന്റെ വ്യാജപതിപ്പ് കരിഞ്ചന്തയിൽ വിറ്റവരെ പോലീസ് പിടികൂടി. ഏകദേശം 6000 രൂപ വരെ മുടക്കിയാണ് ചിലർക്കു ടിക്കറ്റ് കിട്ടിയത്.

134000ആളുകളെ ഉൾകൊള്ളിക്കുവാൻ കഴിയുന്ന സ്റ്റേഡിയത്തിൽ ഇന്ത്യ പാക്ക് മത്സരം പ്രമാണിച്ചു കനത്ത സുരക്ഷയാണ് ഏർപെടുത്തിയിട്ടുള്ളത്. നിലവിൽ ഇരു ടീമുകളും കളിച്ച രണ്ടുമത്സരങ്ങളുടെ അടിസ്ഥാനത്തിൽ 3,4സ്ഥാനങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്.

India-Pak match icc world cup Hospitals