സൗരവ് ഗാംഗുലിയുടെ 20 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ഹിറ്റ്മാൻ

ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡ് ടീമിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ നാലാം തവണയും ലോകകപ്പ് ഫൈനലിലെത്തി. ഇതിന് കാരണമായത് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി തന്നെയാണ്.

author-image
Hiba
New Update
സൗരവ് ഗാംഗുലിയുടെ 20 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ഹിറ്റ്മാൻ

ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡ് ടീമിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ നാലാം തവണയും ലോകകപ്പ് ഫൈനലിലെത്തി. ഇതിന് കാരണമായത് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി തന്നെയാണ്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അത് എന്തു കൊണ്ടും മികച്ചൊരു തീരുമാനമായിരുന്നു. മറുപടി ബാറ്റിംഗിൽ ഇറങ്ങിയ ന്യൂസിലാൻറ് 327 റൺസിന് ഓൾഔട്ടായി.

ഇന്ത്യ സെമി ഫൈനൽ ജയിച്ചതോടെ സൗരവ് ഗാംഗുലിയുടെ 20 വർഷം പഴക്കമുള്ള റെക്കോർഡ് കൂടിയാണ് ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മ തകർത്തത്.

ഇതുവരെ ഏകദിന ലോകകപ്പിൽ 10 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഇതിൽ ഒരു മത്സരം പോലും തോറ്റിട്ടില്ല. 20 വർഷം മുമ്പ്, 2003 ലെ ഏകദിന ലോകകപ്പിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ 9 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ജയിക്കാനായി.

കഴിഞ്ഞ ദിവസം ഗാംഗുലിയുടെ റെക്കോർഡ് റെക്കോർഡ് രോഹിത് ശർമ്മ മറികടന്നു. ഇതിന് പുറമെ ഒരു ഏകദിന ലോകകപ്പിന്റെ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ഇന്ത്യയുടെ ക്യാപ്റ്റനായും രോഹിത് മാറി. 2015 ഏകദിന ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ 7 മത്സരങ്ങൾ എന്ന റെക്കോർഡാണ് മറി കടന്നത്.

Sourav Ganguly icc world cup semifinal Hitman