ബ്രസൽസ്: ബൽജിയം ഫുട്ബോൾ താരം ഏഡൻ ഹസാഡ് വിരമിച്ചു. 32-ാം വയസ്സിലാണ് ചെൽസിയുടേയും റയൽ മാഡ്രിഡിന്റെയും മുൻ താരമായ ഹാഡ് വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയർ അവസാനിപ്പിക്കാൻ ശരിയായ സമയം ഇതാണെന്ന് കരുതുന്നതായി ഹസാഡ് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.
റയൽ മാഡ്രിഡ് വിട്ട ശേഷം താരം ഫ്രീ ഏജന്റായി തുടരുകയായിരുന്നു. സ്വയം കേൾക്കുകയും കൃത്യ സമയത്തു നിർത്തുകയും ചെയ്യണം. 16 വർഷത്തിനും 70 മത്സരങ്ങൾക്കും ശേഷം പ്രഫഷണൽ ഫുട്ബോൾ താരമെന്ന നിലയിൽ എന്റെ കരിയർ അവസാനിപ്പിക്കുകയാണ്. കരിയറിൽ മികച്ച മാനേജർമാരുടെയും പരിശീലകരുടെയും താരങ്ങളുടെയും കൂടെ പ്രവർത്തിക്കാൻ സാധിച്ചു എല്ലാവരെയും ഞാൻ മിസ് ചെയ്യും. ഞാൻ കളിച്ചിട്ടുള്ള ടീമുകളോടെല്ലാം നന്ദി അറിയിക്കുന്നു. ഹസാഡ് വ്യക്തമാക്കി.
നാലു വർഷം മുൻപ് ചെൽസി വിട്ട് റയലിൽ ചേർന്ന ഹസാഡിന് പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ചെൽസിയിൽ 352 മത്സരങ്ങളിൽ നിന്ന് 110 ഗോളുകൾ നേടിയിട്ടുണ്ട്. ഫുട്ബോൾ കളി നിർത്തിയെങ്കിലും ഹസാഡ് ഉപദേശകന്റെ റോളിലോ, പരിശീലകനായോ ഏതെങ്കിലും ക്ലബ്ബിൽ ചേരുമോയെന്നു വ്യക്താമല്ല.