മുംബൈ: ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സിന്റെ പേജിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. ഹാര്‍ദിക് മുമ്പ് ടീമിന് വേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചൊക്കെ പോസ്റ്റില്‍ പറയുന്നുണ്ട്.
രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്ര, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം ഹാര്‍ദിക് ഒരിക്കല്‍ കൂടി ചേരുന്നതില്‍ സന്തോഷിപ്പിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
ഹാര്‍ദിക്കും മുംബയിലേക്കുള്ള തിരിച്ചു വരവിനെ പറ്റി പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രേഡിംഗിലൂടെയാണ് മുംബൈ ഹാര്‍ദിക്കിനെ തിരിച്ചു പിടിച്ചത്. ഗുജറാത്ത് നിലനിര്‍ത്തിയ താരത്തെ പിന്നീടെങ്ങനെ മുംബൈ തിരിച്ചു പിടിച്ചു എന്നതാണ് ആരാധകരുടെ സംശയം.
ട്രേഡിംഗ് നടത്താന്‍ ഡിസംബര്‍ 12 വരെ സമയമുണ്ടെന്നിരിക്കെ നിലനിര്‍ത്തിയ താരങ്ങളെ കൈമാറ്റം ചെയ്യുന്നില്‍ തെറ്റില്ലെന്നാണ് നിയമം പറയുന്നത്. അത് പണം കൊടുത്തിട്ടോ അല്ലെങ്കില്‍ മറ്റൊരു താരത്തെ വച്ചോ കൈമാറ്റം നടത്താം. അതുമല്ലെങ്കില്‍ പണവും താരത്തേയും ഒരുമിച്ച് നല്‍കിയും ട്രേഡിംഗ് നടത്താമെന്നാണ് നിയമം വ്യക്തമാക്കുന്നത്.
മുംബൈക്കൊപ്പമുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ അടുത്ത സീസണില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കും. അവസാന നിമിഷം പണം കൈമാറിയാണ് ഗ്രീനിനെ ആര്‍സിബി ടീമിലെത്തിച്ചത്. ആര്‍സിബി ഗ്രീനിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. നേരത്തെ എട്ട് താരങ്ങളെയാണ് ഗുജറാത്ത് ഒഴിവാക്കിയിരുന്നത്.
ഇപ്പോള്‍ ഹാര്‍ദിക് ഉള്‍പ്പെടെ ഒമ്പത് പേരായി. അല്‍സാരി ജോസഫ്, ഒഡെയ്ന്‍ സ്മിത്ത്, ദസുന്‍ ഷനക എന്നിവരാണ് അതില്‍ പ്രമുഖര്‍. യഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്വാന്‍ എന്നിവരും ടീമിലില്ല. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരേയും ടീമില്‍ നിലനിര്‍ത്തി.