പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെതിരെ കളിക്കാൻ സാധ്യതയില്ല

ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യക്ക് അടുത്ത മത്സരം കളിക്കാനായേക്കില്ല. ഞായറാഴ്ച ധര്‍മശാലയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് ഉണ്ടാകാൻ സാധ്യതയില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

author-image
Hiba
New Update
പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെതിരെ കളിക്കാൻ സാധ്യതയില്ല

പുണെ: ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യക്ക് അടുത്ത മത്സരം കളിക്കാനായേക്കില്ല. ഞായറാഴ്ച ധര്‍മശാലയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് ഉണ്ടാകാൻ സാധ്യതയില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടന്‍ ദാസിന്റെ ഒരു ഷോട്ട് തടുക്കുന്നതിനിടെ കണങ്കാലിനാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. ഉടന്‍ സ്‌കാനിങ്ങിന് വിധേയമാക്കിയ താരത്തെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ മത്സരം താരത്തിന് നഷ്ടപ്പെടുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. ഒക്ടോബര്‍ 29-ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്ക് അത്ര ഗുരുതരമല്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.

Hardik Pandya India vs New Zealand