അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തിന് ഇന്ത്യൻ ടീമിനൊപ്പം ശുഭ്മാൻ ഗിൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പിലെ ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിൽ പനിയെ തുടർന്ന് ഗിൽ ഉണ്ടായിരുന്നില്ല.ആ മത്സരത്തിൽ ഗില്ലിനു പകരം ഇഷാൻ കിഷൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കൂടെ ഓപ്പണിങ് ചെയ്തു.
ഒക്‌ടോബർ 9 ന് ടീം ഇന്ത്യയുടെ ബാറ്റർ ശുഭ്മാൻ ഗിൽ ടീമിനൊപ്പം ഡൽഹിയിലേക്ക് യാത്ര ചെയ്യില്ലെന്നു ബി സി സി ഐ വ്യക്തമാക്കിയിരുന്നു. ഗില്ലിന് ഒക്ടോബർ 11-ന് ഡൽഹിയിൽ വച്ച് നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ അടുത്ത മത്സരവും നഷ്ടമാകും.മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ അദ്ദേഹം ചെന്നൈയിൽ തന്നെ തുടരും.
"എല്ലാ വലിയ ടൂർണമെന്റുകളും ആരംഭിക്കുന്നതിന് മുമ്പുള്ള മാനസികാവസ്ഥ വളരെ മികച്ചതാണ്. ഞങ്ങൾ ഈ ടൂർണ്ണമെന്റിനുവേണ്ടി നന്നായി തയ്യാറായിക്കഴിഞ്ഞു, ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.
ഞങ്ങൾ ഗെയിമിനായി കാത്തിരിക്കുകയാണ്. എല്ലാവരും ഫിറ്റാണ്. ഗിൽ ഈ മത്സരത്തിൽ 100 ശതമാനവുമില്ല. ഗില്ലിന് അസുഖമാണ്. ഞങ്ങൾ അവനെ ദിവസവും നിരീക്ഷിക്കുന്നു. അദ്ദേഹത്തെ ഇതുവരെ ടീമിൽ നിന്ന് പുറത്താക്കിയിട്ടില്ല,”ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ രോഹിത് ശർമ്മ പറഞ്ഞു.
ഗില്ലിന്റെ അസാന്നിധ്യത്തിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ ക്യാപ്റ്റൻ രോഹിത്തിനൊപ്പം ഇഷാൻ കിഷൻ ഓപ്പൺ ചെയ്യാനാണ് സാധ്യത കൂടുതൽ. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഇഷാന് ബാറ്റിങ്ങിന് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല.
ഗില്ലിന്റെ അഭാവത്തിൽ ഇന്ത്യയുടെ രണ്ടാം ലോകകപ്പ് മത്സരത്തിൽ ശ്രേയസ് അയ്യരും മധ്യനിരയിൽ ഇടംപിടിച്ചേക്കും. ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിൽ അയ്യർക്ക് ഒരു റൺസ് പോലും നേടാനായില്ല.