ധര്‍മശാല: ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലിനും ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനും കളിക്കാനാകില്ല. ഡെങ്കിപ്പനി മൂലം ക്ഷീണമനുഭവിക്കുന്ന ഗില്‍ നാളെ ഡല്‍ഹിയില്‍ അഫ്ഗാനിസ്താനെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ ടീം അറിയിച്ചു. 14ന് പാകിസ്താനെതിരേ അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ഗില്‍ കളിക്കും. കഴിഞ്ഞദിവസം ആസ്‌ട്രേലിയക്ക് എതിരെയും ഗില്‍ കളിച്ചിരുന്നില്ല.
ഇടുപ്പിനേറ്റ പരുക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ ബംഗ്ലാദേശിനെതിരേ ഇന്നു നടക്കുന്ന ഇംഗ്ലണ്ടിന്റെ രണ്ടാം മത്സരത്തിലും ബെന്‍ സ്‌റ്റോക്ക് കളിക്കില്ല. ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെയും സ്റ്റോക്‌സ് കളിച്ചിരുന്നില്ല. അന്ന് ഇംഗ്ലണ്ട് പരാജയപ്പെടുകയും ചെയ്തു.