തായ്ലന്‍ഡിന്റെ സുപനിഡ കാറ്റേത്തോങ്ങിനെതിരായ 16-ാം റൗണ്ട് മത്സരത്തില്‍ മുന്നിട്ടുനിന്നെങ്കിലും, വ്യാഴാഴ്ച റെന്നസില്‍ നടന്ന ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്റില്‍ ഇടത് കാല്‍മുട്ടിന് പരിക്കേറ്റ് പിവി സിന്ധു മത്സരത്തില്‍ നിന്ന് പിന്‍മാറി. സിന്ധു തന്റെ കരിയറില്‍ ആദ്യമായാണ് മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്.
'മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാനുളള തീരുമാനം പ്രയാസമുണ്ടാക്കുന്നതാണെന്ന് മത്സരശേഷം സിന്ധു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
''ആദ്യ സെറ്റില്‍, എന്റെ ഇടതു കാല്‍മുട്ടിന് എന്തോ കുഴപ്പം തോന്നിയെങ്കിലും കളി തുടരാന്‍ തീരുമാനിച്ചു. എങ്കിലും വേദന നീണ്ടുനില്‍ക്കാന്‍ തുടങ്ങി. മത്സരത്തില്‍ നിന്ന് അവധിയെടുക്കുന്നത് ബുദ്ധിപരമായ തീരുമാനമാണ്. കാല്‍മുട്ടിനെ ശ്രദ്ധിക്കാനും ഫിസിയോ ചെയ്യാനും ഇത് സഹായിക്കുമെന്നും സിന്ധു കുറിച്ചു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">