പാകിസ്ഥാന്റെ മോശം പ്രകടനത്തെ പറ്റി തുറന്നടിച്ച് മുൻ താരങ്ങൾ വസീം അക്രവും ഷൊഹൈബ് മാലിക്കും

ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെ തുടർന്നുണ്ടായ നിരാശ വസീം അക്രവും ഷൊഹൈബ് മാലിക്കും പ്രകടിപ്പിച്ചു. മത്സത്തിൽ ബാബറും സംഘവും കളിച്ചതിനേക്കാൾ മികച്ച പ്രകടനം അഫ്ഗാനിസ്ഥാൻ പുറത്തെടുത്തുവെന്ന് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പറഞ്ഞു.

author-image
Hiba
New Update
പാകിസ്ഥാന്റെ മോശം പ്രകടനത്തെ പറ്റി തുറന്നടിച്ച് മുൻ താരങ്ങൾ വസീം അക്രവും ഷൊഹൈബ് മാലിക്കും

2023 ക്രിക്കറ്റ് ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെ തുടർന്നുണ്ടായ നിരാശ വസീം അക്രവും ഷൊഹൈബ് മാലിക്കും പ്രകടിപ്പിച്ചു. മത്സത്തിൽ ബാബറും സംഘവും കളിച്ചതിനേക്കാൾ മികച്ച പ്രകടനം അഫ്ഗാനിസ്ഥാൻ പുറത്തെടുത്തുവെന്ന് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പറഞ്ഞു.

10 ടീമുകളുള്ള പോയിന്റ് പട്ടികയിൽ 5-ാം സ്ഥാനത്തെത്തിയിട്ട് പോലും ടൂർണമെന്റിന്റെ സെമിയിൽ എത്തുന്നതിൽ പരാജയപെട്ടു. ലീഗ് ഘട്ടത്തിൽ കളിച്ച അഞ്ചും അവർ തോറ്റു, അതിൽ അഫ്ഗാനിസ്ഥാനോടുള്ള തോൽവിയും പെടും. ആ തോൽവി പാകിസ്ഥാൻ പുറത്താകുന്നതിൽ നിർണായക പങ്ക് വഹിച്ചു.

 

" അഫ്ഗാനിസ്ഥാൻ ഞങ്ങളെക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചു", മാലിക് എ സ്പോർട്സിനോട് പറഞ്ഞു. ഇതിഹാസ പാക് പേസർ വസീം അക്രവും ടൂർണമെന്റിൽ പാകിസ്ഥാനേക്കാൾ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാൻ നടത്തിയതെന്ന് സമ്മതിക്കാൻ മടിച്ചില്ല.

"അഫ്ഗാനികളെ കൂടുതൽ ശക്തരായി കാണപ്പെട്ടു. ഒരുപക്ഷെ, ഞങ്ങളുടെ ടീം തുടർച്ചയായി കളിക്കുന്നതിനാൽ ക്ഷീണിതരായതു കൊണ്ടാകാം, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാനേക്കാൾ മികച്ചതായി കാണപ്പെട്ടു എന്നതിൽ സംശയമില്ല," അക്രം പറഞ്ഞു.

ശനിയാഴ്ച കൊൽക്കത്തയിൽ വച്ചു നടന്ന മത്സരത്തിൽ 93 റൺസിന് ഇംഗ്ലണ്ട് പാകിസ്ഥാനെ പരാജയപ്പെടുത്തി. 6.4 ഓവറിൽ 338 റൺസ് എന്ന അസാധ്യമായ വിജയലക്ഷ്യം പിന്തുടരാനാകാതെ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പുറത്തായി.

ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ ആദ്യം ബാറ്റിങ്‌ തിരഞ്ഞെടുത്തു. ബെൻ സ്റ്റോക്‌സിന്റെയും ജോ റൂട്ടിന്റെയും മികച്ച സ്‌കോർ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 337 എന്ന നിലയിൽ എത്തിച്ചു.

റൂട്ട് 60 റൺസെടുത്തപ്പോൾ സ്റ്റോക്‌സ് 84 റൺസെടുത്തു. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും ഷഹീൻ അഫ്രീദിയും മുഹമ്മദ് വസീമും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 
Pakistan: Shoaib Malik Wasim Akram afghanistan