ലഹോർ∙ ഏഷ്യാ കപ്പ് ടൂർണമെന്റിലെ പാക്കിസ്ഥാൻ– ബംഗ്ലദേശ് സൂപ്പർ ഫോര്‍ മത്സരത്തിനിടെ ഗ്രൗണ്ടിലെ ഫ്ലഡ്‍ലൈറ്റുകൾ തകരാറിലായി. പാക്കിസ്ഥാൻ ബാറ്റിങ് ആരംഭിച്ച് അഞ്ച് ഓവറുകൾ മാത്രം പിന്നിട്ടപ്പോഴാണ് ഗ്രൗണ്ടിലെ ലൈറ്റുകളിലൊന്ന് അണഞ്ഞത്.
ഇതോടെ ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിലെ കളി നിർത്തിവയ്ക്കേണ്ടിവന്നു. 20 മിനിറ്റോളമാണു കളി നിർത്തിയത്.
കളി വീണ്ടും തുടങ്ങിയെങ്കിലും പാകിസ്ഥാൻ ക്രിക്കറ്റ് ബോര്ഡിന് അതൊരു നാണക്കേടായി .കാണികളും ഇതിനെതിരെ പ്രതികരിച്ച പോസ്റ്റുകളിട്ടു. കൂടാതെ അവർ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു നിൽക്കുന്ന ചിത്രവും വയറലായി.
15 വര്‍ഷത്തിനു ശേഷമാണ് പാകിസ്ഥാൻ ഏഷ്യ കപ്പ് പോലൊരു മത്സരത്തിന് ആതിഥേയരാകുന്നത് .ഏഷ്യാകപ്പിൽ പാക്കിസ്ഥാനിൽ നടക്കുന്ന അവസാന മത്സരമായിരുന്നു പാകിസ്ഥാനും ബംഗ്ലദേശും തമ്മിലുള്ളത്. സൂപ്പർ ഫോറിലെ മറ്റു മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണു നടക്കുന്നത്.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച ‘ഹൈബ്രിഡ് മോഡൽ’ പ്രകാരം ഏഷ്യാ കപ്പിലെ നാലു മത്സരങ്ങൾ മാത്രമാണ് പാക്കിസ്ഥാനിൽ നടക്കുക. മറ്റു കളികളെല്ലാം ശ്രീലങ്കയിലാണു നടക്കുന്നത്.
ഏഴു വിക്കറ്റിനാണ് ബംഗ്ലദേശിനെതിരായ പാക്കിസ്ഥാന്റെ ജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് 38.4 ഓവറിൽ 193 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 63 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി പാക്കിസ്ഥാൻ വിജയത്തിലെത്തി.
സൂപ്പർ ഫോറിലെ അടുത്ത മത്സരത്തിൽ ശനിയാഴ്ച ബംഗ്ലദേശ് ശ്രീലങ്കയെ നേരിടും. ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.