ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറുകാരി പോളണ്ടിന്റെ ഇഗ സൈ്വറ്റക് പുറത്ത്. നിലവിലെ വിംബിള്‍ഡണ്‍ ജേതാവ് എലേന റൈബാകിനയോട് നാലാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെട്ടത്.
ഒന്നര മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 6-4, 6-4 എന്ന് സ്‌കോറിനായിരുന്നു ഫ്രഞ്ച്, യു.എസ് ഓപ്പണ്‍ ചാമ്പ്യനായ ഇഗയുടെ തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊക്കോ ഗൗഫ്-ജെലീന ഒസ്റ്റാപെങ്കോ മത്സരത്തിലെ വിജയികളെയാണ് കസാഖിസ്താന്‍ താരം നേരിടുക.
നേരത്തെ, ഒമ്പത് തവണ കിരീടം നേടിയ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് പുരുഷ വിഭാഗത്തില്‍ നാലാം റൗണ്ടിലെത്തിയിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മറെ മൂന്നാം റൗണ്ടില്‍ പുറത്തായി. സ്‌പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റയാണ് മറെയെ തോല്‍പിച്ചത്. (61, 76, 63, 64).