ബെർലിൻ ∙ പരിശീലകൻ ഹാൻസി ഫ്ലിക്കിനെയാണ് ജർമൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയത് . രാജ്യാന്തര സൗഹൃദ മത്സരത്തിൽ ജപ്പാനോട് 4–1ന്റെ നാണംകെട്ട തോൽവി വഴങ്ങിയതിനു പിന്നാലെയായിരുന്നു ഈ നടപടി .
2022 ലോകകപ്പിന്റെ ആദ്യറൗണ്ടിൽ പുറത്തായതു മുതൽ ദയനീയ പ്രകടനം തുടരുന്ന ജർമൻ ടീമിനെ തോൽവികളിൽനിന്നു കരകയറ്റാൻ ഹാൻസി ഫ്ലിക്കിനു സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
17 കളികളിൽ 4 എന്നതിൽ മാത്രമേ ജർമനിക്ക് ജയിക്കാണായൊള്ളു.അടുത്തവർഷം സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പ് കൂടി മുന്നിൽക്കണ്ടാണ് പുറത്താക്കൽ.
ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ കോച്ച് എന്ന നിലയിൽ തിളങ്ങി നിൽക്കവേ 2021ലാണ് ഹാൻസി ഫ്ലിക്ക് (58) ജർമൻ പരിശീലകനായത്.