'ഭാര്യയില്‍ നിന്ന് മാനസിക പീഡനം.. മകനെ അകറ്റി നിര്‍ത്തി'; ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കുടുംബ കോടതി

ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷയ്ക്കും വിവാഹമോചനം അനുവദിച്ച് ഡല്‍ഹിയിലെ കുടുംബ കോടതി. മുന്‍ ഭാര്യ ശിഖര്‍ ധവാനെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

author-image
Priya
New Update
'ഭാര്യയില്‍ നിന്ന് മാനസിക പീഡനം.. മകനെ അകറ്റി നിര്‍ത്തി'; ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കുടുംബ കോടതി

 

ഡല്‍ഹി: ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷയ്ക്കും വിവാഹമോചനം അനുവദിച്ച് ഡല്‍ഹിയിലെ കുടുംബ കോടതി.
മുന്‍ ഭാര്യ ശിഖര്‍ ധവാനെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

11 വര്‍ഷത്തെ വിവാഹ ബന്ധമാണ് ഇതോടെ അവസാനിച്ചത്. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാന്‍ സമ്മതിച്ചുവെന്നും ഓഗസ്റ്റ് മുതല്‍ ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചിട്ടില്ലെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്നും കുടുംബകോടതി ജഡ്ജി പറഞ്ഞു.

ഭാര്യക്കെതിരെ ശിഖര്‍ ധവാന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കുടുംബ കോടതി അംഗീകരിച്ചു.മകന്‍ സോറവീര്‍ ധവാനും അയേഷയും ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവരാണ്.

 
ധവാന്റെ ആരോപണങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ വാദങ്ങള്‍ തെളിയിക്കാന്‍ ഭാര്യയുടെ അഭിഭാഷകന് കഴിഞ്ഞില്ല.അയേഷ ധവാനെ മാനസികമായി ബുദ്ധിമുട്ടിച്ചതായും മകനെ വര്‍ഷങ്ങളോളം ധവാനില്‍ നിന്ന് അകറ്റിയെന്നും കോടതി നിരീക്ഷിച്ചു.

പരാതിക്കാരന്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ കേസിലെ കസ്റ്റഡി പ്രശ്‌നം മറ്റേതൊരു കേസിനെക്കാളും സങ്കീര്‍ണ്ണമാണ്.

ഈ കോടതിയുടെ മുമ്പാകെയുള്ള കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച എല്ലാ അവകാശവാദങ്ങളും പിന്‍വലിക്കാന്‍ ഓസ്ട്രേലിയയിലെ കോടതി ഇവിടെ ഹരജിക്കാരന് നിര്‍ദ്ദേശം നല്‍കി.

'കുട്ടി ഒരു ഓസ്ട്രേലിയന്‍ പൗരനാണ്. ഏതെങ്കിലും ഉത്തരവോ വിധിയോ വിദേശ പ്രദേശത്ത് ഫലപ്രദമായി നടപ്പിലാക്കാന്‍ ആ വിദേശരാജ്യത്തിന്റെ സ്റ്റേറ്റ് മെഷിനറി തയ്യാറായാല്‍ മാത്രമേ അത് സ്വമേധയാ അല്ലെങ്കില്‍ അന്താരാഷ്ട്ര ബാധ്യതകള്‍ക്കനുസരിച്ച് നടപ്പിലാക്കാന്‍ കഴിയൂ,' കോടതി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ വാങ്ങിയ തന്റെ മൂന്ന് ഭൂസ്വത്ത് നിര്‍ബന്ധപൂര്‍വം അയേഷ എഴുതിവാങ്ങി. അതില്‍ ഒന്നിന്റെ 99 ശതമാനം അവകാശവും അയേഷയ്ക്കാണ്.

മറ്റ് രണ്ടെണ്ണത്തിന്റെ സഹ ഉടമസ്ഥവകാശവും അയേഷയ്ക്കുണ്ട്. ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ അയേഷയ്ക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ ഭൂസ്വത്ത് വാങ്ങാന്‍ അയേഷ പണം മുടക്കിയിട്ടില്ല.

Shikhar Dhawan