റിയോ ഡി ജനൈറോ: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജേഴ്‌സി ക്രിസ്റ്റ് ദ റെഡീമിര്‍ പ്രതിമയില്‍ പ്രകാശിപ്പിച്ച് ബ്രസീല്‍. പെലെയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് ആദരസൂചകമായി ബ്രസീല്‍ അദ്ദേഹത്തിന്റെ ജേഴ്‌സി പ്രകാശിപ്പിച്ചത്.
കോളന്‍ കാന്‍സര്‍ മൂലം തന്റെ 82-ാം വയസ്സിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പെലെയുടെ പേരും പത്താം നമ്പറും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശവുമാണ് ക്രിസ്റ്റ് ദ റെഡീമിര്‍ പ്രതിമയില്‍ പ്രകാശിപ്പിച്ചത്.
' പെലെ അഥവാ എഡ്‌സണ്‍ അറാന്റെസ് ഡോ നാസിമെന്റോ ജീവിതത്തില്‍ ഒരു കളിക്കാരന്റെ മുഴുവന്‍ സവിശേഷതകളും കാണിച്ച് തന്നിട്ടുണ്ട്'- മാര്‍പാപ്പ പറഞ്ഞു.
സോക്കര്‍ രാജാവിനെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലാവരുടെ മനസ്സിലും തങ്ങി നില്‍ക്കുന്നുണ്ട്. ഇത് നമുക്കിടയിലുള്ള ഐക്യത്തിന്റെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗം കായികരംഗത്ത് തേടാന്‍ അത് പുതിയ തലമുറകള്‍ പ്രചോദനം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പെലെ ജനിച്ച ട്രെസ് കൊറാസെസ് നഗരത്തില്‍ മതപരമായ ചടങ്ങുകള്‍ നടന്നു. സാന്റോസ് ക്ലബ്ബില്‍ കളിച്ചപ്പോള്‍ അദ്ദേഹം നേടിയ ഗോളുകളുടെ മാപ്പ് സ്ഥാപിക്കുകയും ചെയ്തു.