പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവും സൗദിയിലെ അല്‍നസർ ക്ലബ് കളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ സൗദിയിൽ മ്യൂസിയം ആരംഭിച്ചിരിക്കുന്നു.
സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) സംഘടിപ്പിക്കുന്ന നാലാമത് റിയാദ് സീസണ്‍-2023 ന്റെ ഭാഗമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മ്യൂസിയം ഒരുക്കിയത്.
"സി ആർ 7 സിഗ്നേച്ചർ മ്യൂസിയം" ക്രിസ്റ്റ്യാനോ തന്നെയാണ് ഉൽഘടനം ചെയ്തത്. ശനിയാഴ്ച ഇൻസ്റ്റഗ്രാമിലൂടെ റൊണാൾഡോ മ്യൂസിയത്തിന്റെ ഒരു വീഡിയോ പങ്കിടുകയും "ഇത് എന്റെ കഥയാണ്, മദീര മുതൽ സൗദി അറേബ്യ വരെ, സി ആർ 7 സിഗ്നേച്ചർ മ്യൂസിയം ഇപ്പോൾ റിയാദിൽ തുറന്നിരിക്കുന്നു" എന്ന് കുറിക്കുകയും ചെയ്തു.
ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കരിയറും നേട്ടങ്ങളുമാണ് മ്യൂസിയത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. റൊണാൾഡോയുടെ അനുഭവങ്ങളും ജീവിതകഥകളും ട്രോഫികളും വ്യക്തിഗത സ്മരണികകളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.