ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍; 400 കടന്ന് ഓസ്‌ട്രേലിയ

ഇന്ത്യക്കായി അശ്വിന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ഷമി രണ്ടും ജഡേജ ഒരു വിക്കറ്റുമെടുത്തു.

author-image
parvathyanoop
New Update
ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍; 400 കടന്ന് ഓസ്‌ട്രേലിയ

അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ നേടി.ഉസ്മാന്‍ ഖവാജക്ക് പിന്നാലെ കാമറൂണ്‍ ഗ്രീനും സെഞ്ചുറി നേടി.

255-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സടുത്തിട്ടുണ്ട്. 180 റണ്‍സുമായി ഖവാജയും ആറ് റണ്‍സോടെ നേഥന്‍ ലിയോണും ക്രീസില്‍ എത്തി.

സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം സെഷനില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റും നേടിയത് അശ്വിനായിരുന്നു.

രണ്ടാം ദിവസം തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയയെ തകര്‍ക്കാനുളളശ്രമം പാളി.ഖവാജക്കൊപ്പം അടിച്ചു തകര്‍ത്ത കാമറൂണ്‍ ഗ്രീന്‍ സെഞ്ചുറി കുറിച്ചതോടെ ആദ്യ സെഷനില്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യക്കായില്ല.

ടെസ്റ്റിലെ തന്റെ കന്നി സെഞ്ചുറി നേടിയ ഗ്രീന്‍ അഞ്ചാം വിക്കറ്റില്‍ ഖവാജക്കൊപ്പം 208 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി.അഞ്ച് പന്തുകളുടെ ഇടവേളയില്‍ രണ്ട് വിക്കറ്റ് വീണതോടെ ഓസീസ് തകരുമെന്ന് വിചാരിച്ചുവെങ്കിലും ഖവാജക്കൊപ്പം പിടിച്ചു നിന്ന ലിയോണ്‍ ഓസീസിനെ 400 കടത്തി.

ഇന്ത്യക്കായി അശ്വിന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ഷമി രണ്ടും ജഡേജ ഒരു വിക്കറ്റുമെടുത്തു.

india australia