ബംഗ്ലാദേശിന് തന്‍സിദ് ഹസന്റെയും, നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോയുടെയും വിക്കറ്റ് നഷ്ടമായി

ഏകദിന ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ തന്‍സിദ് ഹസന്‍, നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ എന്നിവരാണ് പുറത്തായത്.

author-image
Hiba
New Update
ബംഗ്ലാദേശിന് തന്‍സിദ് ഹസന്റെയും, നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോയുടെയും വിക്കറ്റ് നഷ്ടമായി

 

മുംബൈ: ഏകദിന ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ തന്‍സിദ് ഹസന്‍, നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ എന്നിവരാണ് പുറത്തായത്.

 

ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിട്ടണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ യാതൊരു ഭയവുമില്ലാതെ നേരിട്ട ഇരുവരും വളരെ പെട്ടന്ന് തന്നെ സ്‌കോര്‍ ഉയര്‍ത്തി.

ബാറ്റിങ് പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്താനും ബംഗ്ലാദേശിന് സാധിച്ചു. ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ടീമിന് ആശങ്ക പടര്‍ത്തി. മത്സരത്തിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്.

bangladesh Tansid Hasan Najmul Hossain Shanto